കേരളത്തില്‍ തുലാവര്‍ഷം ശക്തമാകും
സംസ്ഥാനത്തു വരും ദിവസങ്ങളില്‍ തുലാവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് കാലവര്‍ഷം പിന്‍വാങ്ങി തുലാവര്‍ഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി പത്ത് ജില്ലകളില്‍ ഇന്ന് യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴയൊ, ഇടിയോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയൊ ഈ ജില്ലകളില്‍ ലഭിച്ചേക്കും.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍, പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.
നാളെ 5 ജില്ലകളിലും, മറ്റന്നാള്‍ ഏഴ് ജില്ലകളിലും യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും, ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. അതേസമയം കേരളാ തീരത്ത് മത്സ്യ ബന്ധനത്തിത് പോകുന്നതിന് തടസമില്ല.