വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തി ജയിക്കുമെന്ന വെളിപ്പെടുത്തലുമായി ബി ജെ പി നേതാവ്

വോട്ടിംഗ് യന്ത്രത്തില്‍ താന്‍ അട്ടിമറി നടത്തുമെന്ന് വെളിപ്പെടുത്തുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വീഡിയോ പുറത്തു. ഹരിയാനയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ഇത്തരത്തില്‍ അണികളോട് വെളിപ്പെടുത്തിയത്. ഹരിയാനയിലെ അസന്ത് മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ബക്ഷിക് വിര്‍ക് ആണ് താന്‍ വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന് പറയുന്നത്.

വോട്ടിംഗ് യന്ത്രത്തിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ ബി.ജെ.പിക്ക് ലഭിക്കുമെന്ന് തന്റെ അണികളോട് ബക്ഷിക് വിര്‍ക് പറയുന്നതാണ് വീഡിയോയില്‍ കാണുന്നത്. ആരൊക്കെ ആര്‍ക്കാണ് വോട്ട് ചെയ്തെന്ന് താന്‍ അറിയുമെന്നും ബക്ഷിക് അണികളോട് പറയുന്നു. ബക്ഷികിന്റെ ഈ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിനയ് പ്രതാപ് സിംഗ് പറഞ്ഞു.