ആനയറ കൊലപാതകം ; ആറുപേര്‍ പിടിയില്‍
തിരുവനന്തപുരം ആനയറയില്‍ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. തുമ്പ പൊലീസ് സ്റ്റേഷനിലാണ് പ്രതികള്‍ കീഴടങ്ങിയത്. നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പേട്ട പൊലീസ് സ്റ്റേഷനിലാണെങ്കിലും കീഴടങ്ങിയത് തുമ്പ പൊലീസ് സ്റ്റേഷനിലാണ്. ശിവപ്രതാപ്, ജയദേവന്‍, റിജു റെജി, റഫീക് ഖാന്‍, അനുലാല്‍, വിനീഷ് എന്നീ ആറു പ്രതികളാണ് കീഴടങ്ങിയത്.
ചാക്ക സ്വദേശിയായ വിപിനെ ഓട്ടം പോകാനെന്ന വ്യാജേന വിളിച്ച് ആനയറ ലോര്‍ഡ്സ് ആശുപത്രിക്ക് സമീപത്ത് വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ബെക്ക് യാത്രികരാണ് വിപിനെ വെട്ടേറ്റ നിലയില്‍ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുണ്ടാ ചേരിപ്പോരിന്റെ ഭാഗമായാണ് കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം.