മലപ്പുറത്തു ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു ; സി പി എം എന്ന് ആരോപണം
മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. താനൂര്‍ അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ സിപിഐമ്മിന്റെ രാഷ്ട്രീയ വിരോധമാണന്ന് മുസ്ലീം ലീഗ് ആരോപിക്കുന്നു.
രാത്രി എട്ട് മണിയോടെയാണ് സംഭവം. നിസ്‌ക്കരിക്കാന്‍ പോകുന്ന സമയത്ത് അഞ്ചുടി പള്ളിക്ക് സമീപത്ത് വെച്ചാണ് ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാഖിന് വെട്ടേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തുടര്‍ച്ചയായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം സര്‍വകക്ഷി യോഗം ചേര്‍ന്നാണ് താനൂരില്‍ സമാധാനം പുനഃസ്ഥാപിച്ചത്. ഇതിനിടെയാണ് തീരപ്രദേശത്ത് വീണ്ടും ആക്രമണമുണ്ടായത്. ബോഡി തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.