ടിക്ടോകിനെതിരെ ഹിന്ദു മുസ്ലിം സ്വവര്‍ഗ ദമ്പതികള്‍
ടിക് ടോക്ക് തങ്ങളുടെ വീഡിയോ നീക്കം ചെയ്തു എന്ന ആരോപണവുമായി ഹിന്ദു മുസ്ലിം സ്വവര്‍ഗ ദമ്പതികളായ സുന്ദസ് മാലിക്കും അഞ്ജലി ചക്രയു0 രംഗത്. നേരത്തെ വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഇവര്‍ അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ടിക്ക് ടോക് നീക്കം ചെയ്തിരുന്നു. ഇതിനെതിരെ രംഗത്തെത്തിയതോടെയാണ് ദമ്പതികള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്.
ആപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇരുവരുടെയും വീഡിയോ ടിക്ക് ടോക് നീക്കം ചെയ്തത്. എന്നാല്‍, ഇതേ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തായിരുന്നു ദമ്പതികള്‍ ആപ്പിനെതിരെ പ്രതിഷേധം അറിയിച്ചത്. ടിക് ടോകിനെ ടാഗ് ചെയ്ത ശേഷം ഇതേക്കുറിച്ച് വിശദീകരിക്കാമോ എന്നും അഞ്ജലി ചോദിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് ടിക് ടോക് വിഡിയോ നീക്കം ചെയ്തത്. സ്വവര്‍ഗരതിയോടുള്ള പേടിയെക്കുറിച്ച് ആളുകള്‍ പറയുന്നത് ശരിയാണ്”- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്.