ഡല്‍ഹിയില്‍ ഭൂമികുലുക്കം
ന്യൂഡല്‍ഹിയിലും പരിസരപ്രദേശത്തും ഭൂമികുലുക്കം. വൈകുന്നേരം 5:12നാണ് ഭൂകമ്പം അനുഭവപ്പെട്ടത്.
ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നീ പ്രദേശങ്ങളിലാണ് ഭൂകമ്പത്തിന്റെ പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടത്. 7.1 ആണ് ഭൂകമ്പത്തിന്റെ തീവ്രത.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹിന്ദു-കുഷ് മേഖലയാണ് ഭുചലത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. എന്നാല്‍ ഇതുവരേയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.