കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭ ഭൂലോക തട്ടിപ്പെന്ന് വി മുരളീധരന്‍

ലോക കേരള സഭക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളിധരന്‍ രംഗത്ത്.ലോക കേരളസഭകൊണ്ട് പ്രവാസികള്‍ക്ക് ഒരു പ്രയോജനവുമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ലോക കേരളസഭ സംവിധാനം രാഷ്ട്രിയ പരിപാടിയായി അധപതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒന്നാം സഭയിലെടുത്ത തീരുമാനങ്ങളില്‍ പുരോഗതിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ലോക കേരളസഭയില്‍ പങ്കെടുക്കുന്നവരുടെ പശ്ചാത്തലം വ്യക്തമല്ലെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
പാര്‍ട്ടിയുടെ ഫണ്ട് കളക്ഷന് സഹായിക്കുന്ന തരത്തിലാണ് ലോക കേരളസഭയുടെ സംഘാടനം എന്നും വി മുരളീധരന്‍ പറഞ്ഞു. ഭൂലോക തട്ടിപ്പാണ് ലോക കേരള സഭയെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറഞ്ഞിട്ടും ലോക കേരള സഭയുടെ വേദി പുതുക്കി പണിയാന്‍ 16 കോടി നല്‍കിയത് എന്തിനെന്ന് ചോദിച്ചു.കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തോട് ലോക കേരള സഭയെ കുറിച്ച് അലോചിച്ചിട്ടില്ലെന്നും തനിക്ക് ഒരു ക്ഷണകത്ത് മാത്രമാണ് കിട്ടിയതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ലോക കേരള സഭയുടെ പേരില്‍ കോടിക്കണക്കിന് രൂപ അനാവശ്യമായി ചിലവഴിക്കുന്നതായും കേന്ദ്രമന്ത്രി ആരോപിച്ചു.