മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു ; സംഭവം ഗുജറാത്തില്‍
ഗുജറാത്തിലെ അംറേലിയില്‍ ആണ് സംഭവം. രാത്രിയുടെ മറവിലാണ് മഹാത്മ ഗാന്ധിയുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തത്. അംറേലി ജില്ലയിലെ ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രതിമയാണ് അജ്ഞാതര്‍ തകര്‍ത്തത്. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
സുറത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വജ്ര വ്യാപാരി സാവ്ജി ഭായ് ഡോലാക്കിയയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷനാണ് പ്രതിമ സംരക്ഷിക്കുന്നത്. പ്രതിമ തകര്‍ത്തയാളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് സബ് ഇന്‍സ്പെക്ടര്‍ വൈ പി ഗോഹില്‍ പറഞ്ഞു. ആക്രമണത്തിന് എതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുകയാണ് ഇപ്പോള്‍.