വീഡിയോകോണ്‍ അഴിമതി കേസ് ICICI മേധാവി ചന്ദാ കൊച്ചാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

വീഡിയോകോണ്‍ അഴിമതിക്കേസില്‍ മുന്‍ ICICI Bank മേധാവി ചന്ദാ കൊച്ചാറിന്റെയും ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെയും സ്വത്തുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. വീഡിയോകോണിനു വഴിവിട്ട് വായ്പ നല്‍കിയെന്ന കേസിലാണ് ചന്ദാ കൊച്ചാറിനെതിരെ ED നടപടി കൈക്കൊണ്ടത്. 78 കോടി രൂപ വില വരുന്ന സ്വത്തുക്കളാണ് കണ്ടുക്കെട്ടിയത്.

ചന്ദ കൊച്ചാര്‍ CEO ആയിരുന്ന കാലത്ത് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ടതാണ് കേസ്. ദീപക് കൊച്ചാറിന് കോടികള്‍ നല്‍കി സ്വാധീനിച്ച് വേണുഗോപാല്‍ 2012ല്‍ ICICI ബാങ്കില്‍നിന്ന് വായ്പയെടുത്തുവെന്നാണ് ഉയര്‍ന്നുവന്ന പ്രധാന ആരോപണം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ചന്ദ കൊച്ചാറിനെതിരെയും ഭര്‍ത്താവിനെതിരെയും വീഡിയോകോണ്‍ എംഡി വേണുഗോപാലിനെതിരെയും എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ വര്‍ഷം ക്രിമനല്‍ കേസെടുത്തിരുന്നു. 2019 ജനുവരിയിലാണ് കേസ് ഫയല്‍ ചെയ്തത്.