കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മേവെള്ളൂരാണ് സംഭവം. മേവെള്ളൂര്‍ മേനാക്കല്‍ വീട്ടില്‍ എം.കെ ബിനോയ് (49), ഭാര്യ സെലീന (46), മകള്‍ അഖില (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബിനോയിയേയും സെലീനയേയും തൂങ്ങി മരിച്ച നിലയിലും അഖിലയെ കൈ ഞരമ്പ് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.