കഞ്ചാവ് ഉപയോഗിക്കുന്നവര്‍ സെക്‌സ് കൂടുതല്‍ ആസ്വദിക്കുന്നു എന്ന് പഠനം

കഞ്ചാവിന്റെ ദൂഷ്യ വശങ്ങള്‍ ജനങ്ങളെ കുറിച്ച് നാഴികയ്ക്ക് നാല്പതുവട്ടം പ്രസംഗിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. യുവ തലമുറയില്‍ വ്യാപകമായി കഞ്ചാവിനു അടിമകളാണ് എന്നുള്ളതാണ് ഇതിനു കാരണം.
എന്നാല്‍ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ 20 ശതമാനം സെക്‌സ് അധികം ആസ്വദിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. ഒരിക്കലും കഞ്ചാവ് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് കഞ്ചാവ് ഉപയോഗിക്കുന്നവര്‍ 20 ശതമാനം സെക്‌സ് അധികം ആസ്വദിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.

കഞ്ചാവ് ഉപയോഗം നിയമവിധേയമായ പ്രദേശങ്ങളില്‍ 20നും 30നും ഇടയ്ക്ക് പ്രായമുള്ള യുവാക്കള്‍ കൂടുതല്‍ തവണ സെക്‌സിലേര്‍പ്പെടുന്നുവെന്നാണ് കണ്ടെത്തല്‍. കഞ്ചാവ് ഉപയോഗവും വര്‍ധിച്ച ലൈംഗികതയും തമ്മില്‍ ബന്ധമുണ്ടെന്ന് മുന്‍പ് പല പഠനങ്ങളിലും കണ്ടെത്തിയിരുന്നു.

കഞ്ചാവ് നിയമവിധേയമാക്കുന്നതും അത് ജനങ്ങളിലുണ്ടാക്കുന്ന സ്വാധീനവും സംബന്ധിച്ച് ഹെല്‍ത്ത് ഇക്കണോമിക്‌സ് ജേണല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. യുഎസിലെ കണക്ടികട്ട് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 2005നും 2014 നും ഇടയില്‍ മെഡിക്കല്‍ കഞ്ചാവ് നിയമവിധേയമാക്കിയ പ്രദേശങ്ങളിലാണ് ഗവേഷണം നടത്തിയത്. ഇത് ഇരുപതുകളിലും മുപ്പതുകളിലും ഉള്ള യുവാക്കളുടെ ലൈംഗികതയെയും പ്രത്യുല്‍പാദനക്ഷമതയെയും എങ്ങനെ ബാധിച്ചുവെന്നാണ് അവര്‍ വിശകലനം ചെയ്തത്.

ലൈംഗിക പ്രവര്‍ത്തനങ്ങള്‍, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, ജനനനിരക്ക് എന്നിവയില്‍ കഞ്ചാവിന്റെ ഉപയോഗം ഉപയോഗം മൂലം ഉണ്ടാകുന്ന പെരുമാറ്റ വ്യതിയാനങ്ങളെക്കുറിച്ച് ഗവേഷണ സംഘം പഠിച്ചു. കഞ്ചാവിന്റെ ഉപയോഗം ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ വര്‍ധനവുണ്ടാക്കുന്നുവെന്നും ഗര്‍ഭ നിരോധന മാര്‍ഗങ്ങളുടെ ഉപയോഗം കുറയുന്നതോടെ ജനന നിരക്ക് വര്‍ധിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി.

ലൈംഗിക പ്രതികരണത്തിന്റെ പെട്ടെന്നുള്ള സുഖാനുഭൂതികള്‍, ലൈംഗിക ആവൃത്തി വര്‍ധിപ്പിക്കല്‍, ലൈംഗികതയുമായി ബന്ധപ്പെട്ട ഭാവി ചെലവുകള്‍ അവഗണിക്കുക ഉള്‍പ്പെടെയുള്ള പെരുമാറ്റ പ്രതികരണങ്ങളാണ് ഈ മാറ്റങ്ങള്‍ക്ക് കാരണം. പ്രത്യുല്‍പാദനക്ഷമത കുറയ്ക്കുന്ന പ്രവണതയാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ക്കുള്ളത് എങ്കിലും ഇത്തരം ശാരീരിക വ്യതിയാനങ്ങളെ പെരുമാറ്റ ഘടകങ്ങള്‍ പ്രതിരോധിക്കുമെന്ന് ജനനനിരക്ക് വര്‍ധിച്ചതു ചൂണ്ടിക്കാട്ടി ഗവേഷകര്‍ പറയുന്നു. അതേസമയം ലൈംഗിക രോഗമായ ഗൊണേറിയ ബാധിക്കുന്നവരുടെ നിരക്കിലും വര്‍ധനവുണ്ടായെന്ന് ഗവേഷകര്‍ കണ്ടെത്തി.