സൈനാ നേവാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
പ്രമുഖ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സൈന ബി.ജെ.പി അംഗത്വം സ്വീകരിച്ചു. നേരത്തെ ബി.ജെ.പി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിന്തുണച്ച് സൈന ട്വീറ്റുകള്‍ ചെയ്യാറുണ്ടായിരുന്നു. ഇവ ശ്രദ്ധ നേടിയതോടെ സൈന ബി.ജെ.പിയിലേക്ക് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ദല്‍ഹി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സൈനയ്ക്ക് ഇപ്പോള്‍ ബി.ജെ.പി അംഗത്വം നല്‍കുന്നത്. ദല്‍ഹിയുടെ തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയില്‍ നിന്നുള്ള സൈനയുടെ വരവ് കൂടുതല്‍ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്.