ഷഹീന്‍ ബാഗ് സമരത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി ; സമരങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന
ഷഹീന്‍ ബാഗ് സമരത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും പ്രതിഷേധങ്ങളിലൂടെ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി,ആദ്യമായി ഷഹീന്‍ ബാഗ് സമരത്തിലും പ്രതികരിച്ചു.ഷഹീന്‍ ബാഗ് സമരത്തില്‍ രാഷ്ട്രീയ മുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ഡല്‍ഹിയെ കീഴ്‌പെടുത്താന്‍ ആരാജകവാദികളെ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
കിഴക്കന്‍ ഡല്‍ഹിയിലെ ബിജെപിയുടെ സിറ്റിംഗ് മണ്ഡലമായ വിശ്വാസ് നഗറിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ നരേന്ദ്ര മോദി രൂക്ഷമായി വിമര്‍ശിച്ചത്. ഷഹീന്‍ ബാഗ്, ജാമിയ,സീലാംപുര്‍, സമരങ്ങളെ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രാഷ്ട്രീയ വത്കരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയുടെ വോട്ടുകള്‍ക്കു മാത്രമെ ഇത് അവസാനിപ്പിക്കാന്‍ കഴിയൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
യഥാര്‍ത്ഥ ഗൂഢാലോചനക്ക് വേണ്ടി ഭരണഘടനയെയും ദേശീയപതാകയെയും മറയാക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഷഹീന്‍ ബാഗ് സമരത്തെ കേന്ദ്രീകരിച്ച് കൊണ്ട് തന്നെയാണ് വരും ദിവസങ്ങളില്‍ ബിജെപി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്നത്തെ ഷഹീന്‍ ബാഗ് നാളെ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.സമരങ്ങള്‍ക്ക് പിന്നിലെ ഗൂഡാലോചന അവസാനിപ്പിക്കാന്‍ സമയമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രതിഷേധങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംഘടിപ്പിച്ചത്.ജാമിയയിലേയും ഷഹീന്‍ബാഗിലെയും സമരങ്ങള്‍ യാദൃശ്ചികമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.ഇതിന് പിന്നില്‍ രാജ്യത്തെ വിഭജിക്കണമെന്ന ഗൂഡാലോചനയുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു.