ഡല്‍ഹി തൂത്തുവാരി ആം ആദ്മി , നില മെച്ചപ്പെടുത്തി ബി ജെ പി
രാജ്യം കാതോര്‍ത്തിരുന്ന തിരഞ്ഞെടുപ്പ് ഫലം ആം ആദ്മിക്ക് സ്വന്തം. ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടന്ന 70 സീറ്റില്‍ ആംആദ്മി പാര്‍ട്ടി മുന്നില്‍. കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ സീറ്റ് കുറവാണെങ്കിലും വിജയത്തിന്റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല. അതേസമയം ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി. എന്നാല്‍ ചിത്രത്തിലെ ഇല്ലാത്ത തരത്തില്‍ കോണ്ഗ്രസ് അമ്പേ പരാജമായി മാറി.
13 സീറ്റില്‍ ബിജെപി ലീഡ് നേടിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും മൂന്ന് സീറ്റുകൊണ്ട് ബിജെപിയ്ക്ക് തൃപ്തിപ്പെടെണ്ടി വന്നിരുന്നു. ഒരു മാസത്തെ ശക്തമായ പ്രചാരണത്തിനൊടുവില്‍ ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി വിധിയെഴുതിയത്. ആം ആദ്മി പാര്‍ട്ടിയും ബിജെപിയും ഏറെ പ്രതീക്ഷയോടെയാണ് വിധിയെ കാത്തിരിക്കുന്നത്.
അവസാന വിവരങ്ങള്‍ ലഭിക്കുമ്പോള്‍ കേവല ഭൂരിപക്ഷത്തിനായി വേണ്ടതിലും അധികം സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി ലീഡ് ഉണ്ട്. ആം ആദ്മി സ്ഥാനാര്‍ഥികളായ അരവിന്ദ് കെജ്രിവാള്‍, രാഘവ് ചദ്ദ, മനീഷ് സിസോദിയ, ബിജെപിയുടെ തേജീന്ദര്‍ സിംഗ് ബഗ്ഗ, കപില്‍ മിശ്ര എന്നിവരും ലീഡ് ചെയ്യുന്നു.