മലയാളികളായ അമ്മയും മകളും ന്യൂ ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിലയില്‍
മലയാളികളായ അമ്മയെയും മകളെയും ന്യൂ ഡല്‍ഹിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശികളായ സുമിത വാത്സ്യ, മകള്‍ സമൃത വാത്സ്യ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹി വസുന്ധര എന്‍ക്ലെവിലുള്ള ഇവരുടെ അപാര്‍ട്ട്‌മെന്റിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. വീട്ടു ജോലിക്കാരി രാവിലെ എത്തിയപ്പോള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ന്യൂ അശോക് നഗര്‍ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണശ്രമമാകാം കൊലപാതകത്തിന് പിന്നില്‍ എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.