കൊറോണയെ നേരിടാന്‍ കൂടുതല്‍ ബിവറേജ് കൗണ്ടറുകള്‍ തുറക്കാന്‍ തയ്യാറായി സര്‍ക്കാര്‍
കൊറോണയുടെ പശ്ചാത്തലത്തില്‍ ബിവറേജ് ഷോപ്പുകളില്‍ അനുഭവപ്പെടുന്ന തിരക്കുകള്‍ ഒഴിവാക്കാനായി പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ബിവറേജ് ക്യൂവില്‍ നിന്നും കൊറോണ പടരും എന്ന ഭയം നിലനില്‍ക്കെയാണ് അത് ഒഴിവാക്കുവാന്‍ കൂടുതല്‍ ബിവറേജ് കൗണ്ടറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനാണ് ഈക്കാര്യം അറിയിച്ചത്. ബിവറേജസിന്റെ മുന്നില്‍ അനുഭവപ്പെടുന്ന തിരക്കിന്റെ പേരില്‍ യാതൊരു പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് സ്‌കൂളുകളും കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ബിവറേജസ് പൂട്ടാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബിവറേജസ് അടച്ചിടണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ ക്രമീകരണം കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.