ബിവറേജ് കുത്തിത്തുറന്നു ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു

ലോക് ഡൌണ്‍ കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് നമ്മുടെ നാട്ടിലെ മദ്യപാനികള്‍ ആണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സ്ഥിതി സമാനമാണ്. മോഷണശ്രമം ഉണ്ടായേക്കാം എന്ന ഭീഷണി ഉള്ളത് കൊണ്ട് കേരളത്തിലെ എല്ലാ ബിവറേജ് ഔട്ട് ലെറ്റുകളിലും വന്‍ സുരക്ഷയാണ് ഒരിക്കിയിരിക്കുന്നത്.

എന്നാല്‍ ഇതിനിടയിലാണ് മദ്യവില്‍പനശാല കുത്തിത്തുറന്ന് വന്‍ മോഷണം നടത്തിയിരിക്കുകയാണ് കള്ളന്മാര്‍. മംഗളൂരുവില്‍ ആണ് സംഭവം നടന്നിരിക്കുന്നത്. അവിടെ ഉള്ളാളിലുള്ള മദ്യ വില്‍പനശാലയിലാണ് കള്ളന്മാര്‍ കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ചത്. ഏകദേശം ഒരു ലക്ഷം രൂപയുടെ മദ്യമാണ് മോഷ്ടിച്ചത്.

കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ വില കൂടിയതും കുറഞ്ഞതുമായ ബ്രാന്‍ഡുകള്‍ ഒരുപോലെയാണ് കട്ടെടുത്തത്. കൂടാതെ മോഷണത്തിന്റെ തെളിവുകള്‍ ലഭിക്കാതിരിക്കാന്‍ കടയിലെ സിസിടിവി റെക്കോഡറും കള്ളന്മാര്‍ കൊണ്ടുപോയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.