കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴ

കൊടും ചൂടിന് ശമനമായി സംസ്ഥാനത്ത് ഇന്ന് പെയ്തത് ശക്തമായ വേനല്‍ മഴ. തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇടിയോട് കൂടിയ മഴ പെയ്തു. ശക്തമായ കാറ്റിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. എന്നാല്‍ മറ്റുനാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അടുത്ത മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം പത്തനംത്തിട്ട, ആലപ്പൂഴ,കോട്ടയം, എറണാകുളം ജില്ലകളില്‍ നാളെ രണ്ട് സെന്റിമീറ്ററില്‍ താഴെ മഴ ലഭിച്ചേക്കും. കടലില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ കാറ്റ് ഉണ്ടാവില്ല. തിരകളും ഓളങ്ങളും മൂന്നടിക്ക് താഴെ മാത്രമെ ഉണ്ടാകു.