കേരളത്തില്‍ ഇടിയോടു കൂടിയ മഴക്കു സാധ്യത
ഏപ്രില്‍ 16 മുതല്‍ 19 വരെ കേരളത്തില്‍ ഇടിയോട് കൂടിയ മഴക്കും മിന്നലിനും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യതയുണ്ട് .ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം.
മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിക്കാനിടയുണ്ട്. അതുപോലെ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും, ടെറസ്സിലും നില്‍ക്കുന്നത് ഒഴിവാക്കുവാനും നിര്‍ദേശം ഉണ്ട്.