ആശ്വാസഗീതവുമായി ആതുരസേവകര്‍: ആരാധികേ…ഒരു കൊറോണ വേര്‍ഷന്‍

ആരാധികേ..മഞ്ഞുതിരും വഴിയരികേ…
നാളേറെയായ്.. കാത്തുനിന്നു മിഴിനിറയേ…

ജോണ്‍പോള്‍ ജോര്‍ജ്ജിന്റെ സംവിധാനത്തില്‍ സൗബിനും നവീന്‍ നസീമും തന്‍വി റാമും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച അമ്പിളി എന്ന ചിത്രത്തിലെ മനോഹരമായ പ്രണയഗാനമാണിത്. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരിയുടെ (വിയന്ന) നേതൃത്വത്തില്‍ നഴ്സുമാരുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഈ ഗാനത്തിന്റെ ഒറിജിനല്‍ ട്രാക്ക് ഉപയോഗിച്ച് പാടി ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ്.

ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു രോഗീപരിചരണത്തിന്റെ ഇടവേളകളില്‍ പാടിയ ഈ ചലഞ്ചില്‍ വിവിധ നഴ്‌സുമാരും ഒരു ഡോക്ടറും ഭാഗമായി. ആരാധികേ എന്ന ഗാനത്തിന് ഒരുപക്ഷെ ഇങ്ങനെ ഒരു വേര്‍ഷന്‍ ആരും പ്രതിക്ഷിച്ചുണ്ടാവില്ല. അതേസമയം ഈ ദുരന്ത സമയത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കു അവരുടെ കഴിവുകള്‍ കൂടി സാന്ത്വനസംഗീതമായി മാറ്റാനുള്ള അവസരമായിട്ടാണ് ഈ ചലഞ്ച് കൊണ്ടുവന്നിരിക്കുന്നത്.
ഗാനം കേള്‍ക്കാം: