ദുരിതാശ്വാസ സംഭാവനയെ ചൊല്ലിയുള്ള തര്‍ക്കം വിജയ് ആരാധകനെ രജനി ആരാധകന്‍ കൊന്നു
താരാരാധനക്ക് ഏറെ പേരുകേട്ട തമിഴ് നാട്ടില്‍ നിന്ന് തന്നെയാണ് ഈ വാര്‍ത്ത. താരങ്ങളുടെ ദുരിതാശ്വാസ സംഭാവനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചെന്നൈയിലെ മാരക്കാണത്താണ് സംഭവം. രണ്ടു താരങ്ങളും നല്കിയ സംഭാവനകളെ കുറിച്ചുള്ള സംസാരമാണ് തര്‍ക്കത്തിലും ഒടുവില്‍ കൊലപാതകത്തിനും വഴിയായത്. ആരാണ് കൂടുതല്‍ തുക കൊടുത്തത് എന്നതായിരുന്നു തര്‍ക്ക വിഷയം. രജനിയുടെ കടുത്ത ആരാധകനായ ദിനേശ് ബാബുവും വിജയ് ആരാധകനായ യുവരാജും തമ്മിലായിരുന്നു തര്‍ക്കം. തര്‍ക്കം മൂത്ത് അത് കയ്യാങ്കളിയാവുകയും ദിനേശിന്റെ ആക്രമണത്തില്‍ യുവരാജ് തല്‍ക്ഷണം മരിക്കുകയും ചെയ്തു.
സംഭവത്തില്‍ കൊലപാതകം നടത്തിയ ദിനേശ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണമടഞ്ഞ യുവരാജിന്റെ മൃതദേഹം പുതുച്ചേരി കാലപേട്ടിലേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. താരങ്ങളുടെ ആരാധകര്‍ തമ്മില്‍ ഉള്ള പ്രശ്‌നങ്ങള്‍ തമിഴ്‌നാട്ടില്‍ സര്‍വ്വസാധാരണമാണ്. മുന്‍പ് അജിത് രജനി എന്നിവരുടെ സിനിമകള്‍ ഒരുമിച്ചു ഇറങ്ങിയ സമയം ഇരുവരുടെയും ആരാധകര്‍ തമ്മില്‍ നടുറോഡില്‍ വെച്ച് ഏറ്റുമുട്ടിയിരുന്നു.