വിവരസംരക്ഷണ നിയമം അനിവാര്യം: അഡ്വക്കേറ്റ് മിഥുന് സാഗര്‍
ഇന്‍ഡ്യയില്‍ നിലവിലുളള വിവരസംരക്ഷണ നിയമവ്യവസ്ഥകളുടെ പോരായ്മകളും പഴുതുളുമാണ് വിവര ചോര്‍ച്ച സംബന്ധിച്ച ഭീതികളുയര്‍ത്തി വിടുന്നതെന്ന് അഡ്വക്കേറ്റ് മിഥുന് സാഗര്‍ പറഞ്ഞു.
ഡേറ്റാ സംരക്ഷണ ബില്‍ കേന്ദ്ര സര്‍ക്കാര്‍ 2019-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുവെങ്കിലും അത് പാസ്സാക്കി നിയമമാക്കുവാന്‍ ഇതുവരെ സാധിച്ചില്ല. ആരോഗ്യ മേഖലയിലെ വിവര സുരക്ഷകള്‍ ഉറപ്പാക്കുന്നതിനുവേണ്ടി ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഹെല്‍ത്ത് കെയര്‍ ആക്റ്റിന്റെ കരട് പൊതുജനാഭിപ്രായത്തിനുവേണ്ടി 2017-ല്‍ പ്രസിദ്ധപ്പെടുത്തി 3 വര്‍ഷം പിന്നിടുമ്പോഴും അതും നിയമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നില്ല, സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഈ കാര്യത്തില്‍ അടിയന്തിരമായി ഉണ്ടാകണെമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ അവതരിപ്പിച്ചിരിക്കുന്ന കരടുനിയമങ്ങള്‍ പ്രാമ്പല്ല്യത്തില് ആകുന്നതോടെ പൗരന്മാരുടെ നാനാവിധ വിവരങ്ങള്‍ സംഭരിക്കുന്ന സെന്‍ട്രല്‍ ഗവണ്മെന്റിന്റെ പ്രോജക്ട് ഫോര്‍ യുണിക്ക് ബയോമെട്രിക്ക് ഐഡന്റിഫിക്കേഷന്‍ (ആധാര്‍) സെല്ലുലാര്‍ കമ്പനികള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികള്‍, ആശുപത്രികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയ വിവര ശേഖരണം നടത്തുന്ന എല്ലാ കമ്പനികളും സ്ഥാപനങ്ങളും സൂക്ഷമമായ വിവരസംരക്ഷണ ഓഡിറ്റിങ്ങിന് വിധേയമാക്കപ്പെടും. വിവരസംരക്ഷണ നിയമത്തിന്റെ ആവശ്യകത കാലഘട്ടത്തിന്റെ ആവശ്യമായി കണ്ടു ഈ കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
(വിവരസംരക്ഷണ മേഖലയില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തും നിന്നും ബിരുദം നേടിയിട്ടുള്ള മിഥുന് ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി എന്‍ഞ്ചിനീയറും ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്)