കൊറോണ കാലം ; ഒരു മാസത്തിനിടയില്‍ ജോലി നഷ്ടമായത് 12 കോടി ഇന്ത്യാക്കാര്‍ക്ക്
ലോക്ക് ഡൌണ്‍ നിലവില്‍ വന്നതിനുശേഷം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ജോലി നഷ്ടമായത് 12.2 കോടി ഇന്ത്യാക്കാര്‍ക്കെന്ന് റിപ്പോര്‍ട്ട്. കോറോണ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ദിവസ വേതനക്കാരെയും ചെറുകിട ബിസിനസ്സുകാരേയുമാണെന്ന് ഇന്ത്യന്‍ സമ്പദ്ഘടന നിരീക്ഷിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി എന്ന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.
വിവിധ സംസ്ഥാനങ്ങളിലായി ഏപ്രിലില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്. ഏതാണ്ട് 5800 ഓളം വീടുകളിലാണ് ഇവര്‍ സര്‍വെ നടത്തിയത്. ഇതിനിടയില്‍ 10.4 കോടി ഇന്ത്യാക്കാര്‍ ലോകബാങ്ക് നിര്‍ണയിക്കുന്ന ദരിദ്രരേഖയ്ക്ക് താഴെയാകാനുള്ള സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഫലമായി ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ കണക്ക് എട്ട് ശതമാനം കൂടുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.