തിരുവനന്തപുരം ; ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച കൊറോണ ബാധിതന്‍ മരിച്ചു. കഴിഞ്ഞ ദിവസം ചികില്‍സയ്ക്കിടെ ചാടിപ്പോയ ആനാട് സ്വദേശിയായ 33 കാരനാണു മരിച്ചത്. ചികില്‍സയ്ക്കിടെ ചാടിപ്പോയ ഇയാളെ പിടികൂടി തിരികെ എത്തിക്കുകയായിരുന്നു.

ഐസൊലേഷന്‍ വാര്‍ഡില്‍ വച്ചാണ് രോഗി ആതമഹത്യാ ശ്രമംനടത്തിയത്. കോവിഡ് വാര്‍ഡില്‍ തൂങ്ങി മരിക്കാനാണ് ശ്രമം നടത്തിയത്. തുടര്‍ന്ന് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെയാണ് ജീവനക്കാരുെ കണ്ണ് വെട്ടിച്ച് കോവിഡ് ചികിത്സയിലിരുന്ന ആനാട് സ്വദേശി നാട്ടിലേക്ക് മുങ്ങിയത്. രോഗി   തരുവനന്തപുരം നഗരമധ്യം മുഴുവനും കറങ്ങിയ ശേഷമാണ് വീട്ടിലേക്ക് ബസ് കയറി പോയത്.മദ്യം ലഭികാത്തതു കൊണ്ടാണ് രോഗി ആശുപത്രിയില്‍ നിന്നും ചാടിയത് എന്നാണ് വിഷയത്തില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം.