ലോക്ക് ഡൌണ്‍ ഇളവ് ; നാളെ ബിവറെജുകള്‍ തുറന്നു പ്രവര്‍ത്തിക്കും
ഞായറാഴ്ചയുള്ള സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ് വന്നതിനെത്തുടര്‍ന്ന് നാളെ സംസ്ഥാനത്ത് മദ്യവില്‍പനശാലകള്‍ തുറന്നുപ്രവര്‍ത്തിക്കും. ബാറുകളും ബിവ്റേജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും കള്ളുഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കും. ബെവ്ക്യൂ ആപ്പ് വഴി നാളത്തേക്കുള്ള കൂപ്പണ്‍ വിതരണം ഉച്ചയോടെ ആരംഭിച്ചിട്ടുണ്ട്.
വിവിധ പരീക്ഷകള്‍ നടക്കുന്നതുകൊണ്ടാണ് സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാനത്ത് ഞായര്‍ ലോക്ഡൗണില്‍ ആദ്യമായി ഇളവ് നല്‍കിയത്. ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കും മാത്രമായിരുന്നു കഴിഞ്ഞ ആഴ്ചത്തെ ഇളവ്.








