ഇന്ന് 131 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചു. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം നെട്ടയത്ത് തങ്കപ്പന്‍ (78) ആണ് മരിച്ചത്. 27 ന് ആണ് തങ്കപ്പന്‍ മരിച്ചത്. ഫലം വന്നപ്പോള്‍ ആണ് ഇദ്ധേഹം പോസിറ്റീവ് ആണെന്ന് അറിയുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ് 25, യു.എ.ഇ. 12, സൗദി അറേബ്യ 11, ഒമാന്‍ 6, ഖത്തര്‍ 6, ബഹറിന്‍ 1, മാള്‍ഡോവ 1, ആഫ്രിക്ക 1, എത്യോപ്യ 1, ഖസാക്കിസ്ഥാന്‍ 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്നാട് 13, മഹാരാഷ്ട്ര 10, ഡല്‍ഹി 5, ഉത്തര്‍പ്രദേശ് 5, കര്‍ണാടക 4, ബീഹാര്‍ 2, രാജസ്ഥാന്‍ 2, ഹരിയാന 1, ഉത്തരാഖണ്ഡ് 1, ഹിമാചല്‍ പ്രദേശ് 1, പഞ്ചാബ് 1, അരുണാചല്‍ പ്രദേശ് 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 10 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 2 പേര്‍ക്ക് വീതവും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ കണ്ണൂരിലുള്ള 9 സി.ഐ.എസ്.എഫുകാര്‍ക്കും രോഗം ബാധിച്ചു.

മലപ്പുറം ജില്ലയില്‍ നിന്നുള്ള 23 പേരുടെയും( തൃശൂര്‍1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 7 പേരുടെ വീതവും, തിരുവനന്തപുരം (കൊല്ലം1), കോട്ടയം ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 2112 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2304 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,657 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,81,876 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 330 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.