കൊറോണ രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് ലോകത്ത് മൂന്നാമനായി ഇന്ത്യ

ലോകത്ത് കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ റഷ്യയെ മറികടന്നാണ് മൂന്നാമത് എത്തിയത്. ഗോളാടിസ്ഥാനത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന വേള്‍ഡോമീറ്റര്‍ വെബ്സൈറ്റിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഇതുവരെ 6,87,760 പേര്‍ക്കാണ് രോഗം ബാധിച്ചത്.

13856 പേര്‍ക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഷ്യയില്‍ 6,81,251 പേര്‍ക്കാണ് രോഗം ബാധിച്ചത്.ഇനി ഇന്ത്യയ്ക്ക് മുന്നില്‍ 15,78,376 രോഗികളുള്ള ബ്രസീലും 29,47,496 രോഗികളുള്ള അമേരിക്കയുമാണുള്ളത്. അതേസമയം രാജ്യത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ് ഇപ്പോള്‍. തമിഴ് നാട്, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മരണസംഖ്യയും ക്രമാതീതമായി വര്‍ധിക്കുകയാണ്.