കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് വിലക്കേര്‍പ്പെടുത്തിയത്. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്. കനത്ത മഴ ലഭിക്കുന്ന വിമാനത്താവളങ്ങളുടെ സുരക്ഷാ പരിശോധന നടത്താനും വ്യോമയാന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വലിയ വിമാനങ്ങളുടെ സര്‍വിസ് പുനഃരാരംഭിക്കുന്നതില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. മഴക്കാലം അവസാനിക്കുന്നത് വരെ ഇത് തുടരാനാണ് നീക്കമെന്ന് വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു. എയര്‍ ഇന്ത്യ എകസ്പ്രസ് വിമാനം കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി. ബി 747, എ 350 തുടങ്ങിയ വിമാനങ്ങള്‍ക്കെല്ലാം വിലക്ക് ബാധകമാവും.

വെള്ളിയാഴ്ച എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങിനിടെ തകര്‍ന്ന് വീണതിനിടെ തുടര്‍ന്നാണ് തീരുമാനം. അപകടത്തില്‍ 18 പേര്‍ മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.