ബഹറൈന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഗണേശ വിഗ്രഹങ്ങള്‍ തകര്‍ത്ത ; സ്വദേശി വനിതയെ അറസ്റ്റ്ചെയ്തു
ബഹ്റൈനില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ നശിപ്പിച്ച സ്വദേശി വനിതയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ബഹ്റൈന്‍ പോലീസ് അറിയിച്ചു. മനാമയിലെ ജുഫെയറിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ ബുര്‍ഖ ധരിച്ച ഒരു സ്ത്രീ ഗണേശ വിഗ്രഹങ്ങള്‍ നശിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബഹ്റൈന്‍ ഒരു മുസ്ലീം രാജ്യമാണെന്ന് അറബിയില്‍ പറഞ്ഞുകൊണ്ടായിരുന്നു വില്ക്കാന് വെച്ചിരുന്ന ഗണേശ വിഗ്രഹങ്ങള്‍ ഓരോന്നായി അവര്‍ തകര്‍ത്തത്.
”54 കാരിയായ സ്ത്രീക്കെതിരെ ജുഫൈറിലെ ഒരു കടയ്ക്ക് കേടുപാടുകള്‍ വരുത്തിയതിനും ഒരു വിഭാഗം ആളുകളെയും അവരുടെ ആചാരങ്ങളെയും അപകീര്‍ത്തിപ്പെടുത്തിയതിനും പോലീസ് നിയമ നടപടികള്‍ സ്വീകരിച്ചു, അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷനിലേക്കു കൈമാറിയിട്ടുണ്ട്” ബഹറൈന്‍ പോലീസ് ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞു.
മുതിര്‍ന്ന ബഹ്റൈന്‍ ഉദ്യോഗസ്ഥന് ഈ നടപടിയെ അപലപിച്ചു, ഇത് ”വെറുപ്പുളവാക്കുന്ന കുറ്റകൃത്യം” എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. മതചിഹ്നങ്ങള്‍ നശിപ്പിക്കുന്നത് ബഹ്റൈന്‍ ജനതയുടെ സംസ്ക്കാരത്തിന് യോജിച്ചതല്ല” ഭരണാധികാരിയുടെ ഉപദേഷ്ടാവ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. ”ഇത് അംഗീകരിക്കാനാകാത്തതും, വിദ്വേഷം വളര്‍ത്തുന്നതുമായ കുറ്റമാണ്,” അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.