എസ്പി ബിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍
പ്രമുഖ ചലച്ചിത്ര ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായെന്ന് ഇന്ന് വൈകീട്ട് 6.30ന് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് ഓഗസ്റ്റ് 5 മുതല്‍ ചികിത്സയിലാണ് അദ്ദേഹം.
ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.