നാളെ മുതല്‍ മൂന്നു ദിവസം കനത്ത മഴ ; ഇടിമിന്നലിനും സാധ്യത
ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസത്തേയ്ക്ക് ഇടിമിന്നലോടെയുള്ള കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കേരള-തമിഴ് നാട് അതിര്‍ത്തി പ്രദേശം, കര്‍ണാടകയുടെ തെക്കന്‍ മേഖല, ആന്ധ്ര പ്രദേശിന്റെ വടക്ക് കിഴക്ക് തീരം, വടക്ക് കിഴക്ക് കുന്നിന്‍ പ്രദേശം, പടിഞ്ഞാറന്‍ തെലങ്കാന, പശ്ചിമ ബംഗാള്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഇടിമിന്നലോടെ മഴക്ക് സാധ്യതയുള്ളത്.
മണ്‍സൂണ്‍ പിന്‍വാങ്ങിയെങ്കിലും ഇപ്പോഴും കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഇടിമിന്നലോടെയുള്ള കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് ഉള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.