ബാലസുബ്രഹ്‌മണ്യം, മാര്‍ത്തോമ്മാ മേത്രോ പോലീത്ത, മഹാകവി അക്കിത്തം എന്നിവരുടെ വേര്‍പാടില്‍ ഡബ്ല്യൂ എം സി അമേരിക്ക റീജിയന്‍ അനുശോചിച്ചു
പി. പി. ചെറിയാന്‍
ന്യൂ ജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ സ്‌പെഷ്യല്‍ മീറ്റിംഗ് വിളിച്ചു കൂട്ടി ജോസഫ് മാര്‍ത്തോമ്മാ മെത്രാപോലീത്ത, പത്മ ശ്രീ ബാലസുബ്രഹ്‌മണ്യം, പത്മശ്രീ മഹാകവി അക്കിത്തം എന്നിവരുടെ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി.
ടെലികോണ്‍ഫ്രന്‍സ് യോഗത്തില്‍ റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ് അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ സഭയുടെ തലവനും ആത്മീയ ആചാര്യനുമായ ഡോക്ടര്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രോപ്പൊലീത്തയുടെ വിയോഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റിയുടെ അഗാധമായ അനുശോചനം ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ ഗോപാല പിള്ളയും വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യുവും അറിയിച്ചു.
റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ് അധ്യക്ഷ പ്രസംഗത്തില്‍ ധീരനും മനുഷ്യ സ്നേഹിയുമായിരുന്ന മെത്രാപ്പോലീത്തയുടെ വേര്‍പാട് മാര്‍ത്തോമ്മാ സഭക്ക് വലിയ നഷ്ടമാണെന്നു അഭിപ്രായപ്പെട്ടു
റീജിയന്‍ പ്രസിഡന്റ് സുധിര്‍ നമ്പ്യായര്‍ മൂന്നു മഹാത്മാക്കളുടെ ഓര്‍മ്മക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നതായും സമൂഹത്തിനു ഉണ്ടായത് വിലമതിക്കാനാവാത്ത നഷ്ടമാണെന്നും കൂട്ടിച്ചേര്‍ത്തു. ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി മോഡറേറ്റര്‍ ആയിരുന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയനിലുള്ള നേതാക്കളോടൊപ്പം വിവിധ പ്രൊവിന്‍സുകളില്‍ നിന്നുമുള്ള ഭാരവാഹികളും അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഫിലിപ്പ് മാരേട്ട്, ചാക്കോ കോയിക്കലേത്, സൂസമ്മ ആന്‍ഡ്രൂസ്, ശാന്താ പിള്ള, റോയ് മാത്യു, മാത്യു തോമസ്, ജോമോന്‍ ഇടയാടിയില്‍, പുന്നൂസ് തോമസ്, സാബു തലപ്പാല, വര്ഗീസ് കെ വര്ഗീസ്, ബെഞ്ചമിന്‍ തോമസ്, മാത്യുക്കുട്ടി ആലുംപറമ്പില്‍, ആലിസ് മഞ്ചേരി, സ്‌കറിയ കല്ലറക്കല്‍, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, അനീഷ് ജോസഫ്, കൂടാതെ റീജിയനുവേണ്ടി ചിക്കാഗോ പ്രൊവിന്‍സ് മുന്‍ ചെയര്‍മാനും അഡൈ്വസറി ബോര്‍ഡ് ബെഞ്ചമിന്‍ തോമസ് കൂടിയായ ശ്രീ മാത്യൂസ് എബ്രഹാം, പ്രൊവിന്‍സ് അഡൈ്വസറി ചെയര്‍മാന്‍ പ്രൊഫസര്‍ തമ്പി മാത്യു എന്നിവര്‍ മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ അനുശോചന പ്രസംഗം നടത്തി.
തിരുമേനിയെ വ്യക്തിപരമായി അറിയാവുന്ന ആളാണ് താനെന്നും സത്യത്തിനുവേണ്ടി നിലകൊണ്ട ധീരനായ ആത്മീയ ഗുരുവായിരുന്നു മെത്രാപോലിത്ത എന്നും പ്രൊഫസര്‍ തമ്പി പറഞ്ഞു. തിരുമേനി ചെയ്ത അനേക നല്ല കാര്യങ്ങളെപ്പറ്റിയും .അദ്ദേഹം ചെയ്ത് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാര്‍ത്തോമ്മാ സഭയ്ക്ക് മാത്രമല്ല സമൂഹത്തിനു തന്നെ നന്മക്കായി തീര്‍ന്നതായും മാത്യൂസ് എബ്രഹാം പറഞ്ഞു. ആശരണര്‍, രോഗികള്‍, ദരിദ്ര ജന വിഭാഗങ്ങള്‍, ഭിന്ന ശേഷിക്കാര്‍, ട്രാന്‌സ്‌ജെന്‌ഡേഴ്‌സ് ഉള്‍പ്പെടെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും മെത്രാപ്പോലീത്ത മാറ്റിവച്ചു. മുംബയിലെ ചുവപ്പു തെരുവിലുളള കുട്ടികള്‍ക്കുവേണ്ടി ‘നവജീവന്‍’ പ്രസ്ഥാനത്തിലൂടെ ചെയ്ത ആതുര സേവനങ്ങള്‍ അതില്‍ ഒന്നായി പറയാവുന്നതാണെന്നു അദ്ദേഹം ഒപ്പിച്ചു.
പത്മ ശ്രീ എസ്. പി. ബാലസുബ്രമണ്യത്തെ പറ്റി നോര്‍ത്ത് ടെക്‌സസ് പ്രൊവിന്‍സ് പ്രസിഡന്റ് സുകു വര്ഗീസ് അനുസ്മരിച്ചു . ശങ്കരാഭരണം സിനിമയിലെ അദ്ദഹത്തിന്റെ പാട്ടു പാടി കൊണ്ടാണ് ഒരു ഗായകന്‍ കൂടിയായ ശ്രീ സുകു തന്റെ പ്ര സംഗം തുടങ്ങിയത്. സംഗീത ലോകത്തു വിസ്മയം സൃഷ്ടിച്ച അദ്ദേഹത്തിന്റെ ആത്മാവിന് സുകു അമേരിക്ക റീജിയനോടൊപ്പം നിത്യ ശാന്തി നേര്‍ന്നു. വിവിധ പ്രൊവിന്‍സുകളില്‍ നിന്നും പങ്കെടുത്ത പ്രതിനിധികള്‍ അനുശോചനത്തില്‍ പങ്കുചേര്‍ന്നു
മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ ആയിരത്തി തൊള്ളായിരത്തി എണ്പത്തിമൂന്നില്‍ തിരുവല്ല വൈ. എം. സി. യെ അഡ്വെഞ്ചര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ വച്ച് പരിചയപ്പെട്ട കാര്യം ശ്രീ എബ്രഹാം ജോണ്‍ അനുസ്മരിച്ചു. മലയാള സാഹിത്യത്തിന് മഹാകവി അക്കിത്തം നല്‍കിയ സംഭാവന തലമുറകള്‍ക്കു മറക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ചെയര്‍മാന്‍ സാം മാത്യു, അഡൈ്വസറി ചെയര്‍മാന്‍ പ്രൊഫസര്‍ ജോയ് പല്ലാട്ടു മഠം, സെക്രട്ടറി ജോര്‍ജ് വര്ഗീസ്, വൈസ് പ്രസിഡന്റ് ജേക്കബ് മാലിക്കാരുകയില്‍ തുടംകിയര്‍ പ്രത്യേകം വിളിച്ചുകൂട്ടിയ പ്രൊവിന്‍സ് യോഗത്തില്‍ ഡോക്ടര്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ അനുശോചനമ റിയിച്ചു
ചുരുങ്ങിയ സമയം കൊണ്ട് നൂറിലധികം പേരെ പങ്കെടുവിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ മീറ്റിംഗ് സംഘടിപ്പിച്ച ഭാരവാഹികള്‍ക്കും പങ്കെടുത്തവര്‍ക്കും റീജിയന്‍ പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍ നന്ദി അറിയിച്ചു.