സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറുവാന്‍ തയ്യാറായി കോടിയേരി

സര്‍ക്കാരിനു നാണക്കേട് ഉണ്ടാക്കി പുതിയ വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സി.പി.എം നേതൃയോഗങ്ങള്‍ ഈ ആഴ്ച്ച അവസാനം ചേരും. വെള്ളിയാഴ്ച്ച സംസ്ഥാന സെക്രട്ടറിയേറ്റും ശനിയാഴ്ച്ച സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുക.

അതിനിടെ കേടിയേരി ബാലകൃഷ്ണന്‍ സ.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറിനിന്നേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. മകന്‍ അറസ്റ്റില്‍ ആയതിനു പിന്നാലെ കോടിയേരിയെ ലക്ഷ്യമാക്കി വന്‍ പ്രതിഷേധമാണ് പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. അതാണ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറിനില്‍ക്കാന്‍ കോടിയേരിയെ നിര്‍ബന്ധിതനാക്കുന്നത് എന്ന് പറയപ്പെടുന്നു.

എന്നാല്‍ നിലവില്‍ പാര്‍ട്ടി നേതൃത്വം ഇത് തള്ളിക്കളയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഇത്തരമൊരു അഭ്യൂഹം നിലനിന്നിരുന്നു. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് തന്നെ ഇത്തരമൊരു നിര്‍ദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് മുന്നില്‍ വെച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോട്ടുകള്‍.