വീണ്ടും ഹണി ട്രാപ് ; ഡോക്ടറെ നഗ്‌നനാക്കി യുവതിക്ക് ഒപ്പം നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തി

പെണ്‍ക്കെണിയില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നുവോ?. മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ നിത്യ സംഭവമായിക്കഴിഞ്ഞു. ഇതില്‍ അവസാനമായി സ്വകാര്യ ആശയുപത്രിയിലെ ഡോക്ടറെ ഹണിട്രാപ്പില്‍പെടുത്തി അഞ്ച് ലക്ഷം രൂപാ തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയിലായി. ഒരു സ്ത്രീയടക്കം മൂന്നു പേരെയാണ് കേസില്‍ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ ഒളിവിലാണ്.

അനുപമ ഇവരുടെ കൂട്ടാളി റോഷ്വിന്‍, ജംഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയായ അജ്മല്‍, വിനീഷ് എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. കളമശേരി സ്വദേശി ജേക്കബ് ഈപ്പന്റെ പരാതിയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ജേക്കബ് ഈപ്പനെ സ്ഥലക്കച്ചവടത്തിന്റെ കാര്യം പറഞ്ഞു ഇടപ്പള്ളിയിലേക്ക് വിളിച്ചുവരുത്തിയ അജ്മലും സംഘവും ചേര്‍ന്ന് ഇയാളെ നിര്‍ബന്ധിച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. തോക്കും ചുറ്റികയും കാണിച്ചാണ് ഡോക്ടറെ ഭയപ്പെടുത്തിയത്. പിന്നീട് വിവസ്ത്രനാക്കി അനുപമയെ ഒപ്പം നിര്‍ത്തി ചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയായിരുന്നു.

പിന്നീട്, പണം നല്‍കിയില്ലെങ്കില്‍ ഇ ചിത്രങ്ങള്‍ ഡോക്ടറുടെ ബന്ധുക്കള്‍ക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രമുഖരെ കബളിപ്പിച്ചു പണം തട്ടുന്ന സ്ത്രീകള്‍ അടക്കമുള്ള സംഘങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്ത് സജീവമാണ്.