കാണാതായ 76 കുട്ടികള്‍ക്ക് രക്ഷകയായ പൊലീസ് ഉദ്യോഗസ്ഥക്ക് സമ്മാനമായി സ്ഥാനക്കയറ്റം
കാണാതായ കുട്ടികളെ അന്വേഷിച്ച് കണ്ടെത്തിയ വനിതാ കോണ്‍സ്റ്റബിള്‍ വാര്‍ത്തകളില്‍ താരമായി. സമയപൂര്‍ ബാദ്‌ലി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സീമ ധാക്കയാണ് മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളുടെ രക്ഷകയായത്. സീമയുടെ സ്തുത്യര്‍ഹ സേവനത്തിന് നേരിട്ട് പ്രമോഷന്‍ നല്‍കി (ഔട്ട് ഓഫ് ടേണ്‍ പ്രമോഷന്‍) ആദരിച്ചു. സിറ്റി പൊലീസ് കമ്മിഷണറാണ് ഇക്കാര്യം അറിയിച്ചത്.
കുട്ടികളില്‍ 50ലധികം പേര്‍ 14 വയസില്‍ താഴെ ഉള്ളവരാണ്. ഡല്‍ഹി, പശ്ചിമ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് സീമ രക്ഷിച്ച് വീടുകളിലെത്തിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ പശ്ചിമ ബംഗാളില്‍ നിന്നും കണ്ടെത്തിയതാണ് ഏറ്റവും വലിയ വെല്ലുവിളിയായ കേസ് എന്ന് സീമ ധാക്ക പറഞ്ഞു. വെള്ളപ്പൊക്കത്തിനിടെ രണ്ട് നദികള്‍ മുറിച്ചുകടന്നാണ് കുട്ടിയെ രക്ഷിച്ചതെന്ന് സീമ പറഞ്ഞു.
വീട്ടുകാരുമായി വഴക്കിട്ട് വീട് വിട്ട് പോയി മദ്യത്തിലും മയക്കുമരുന്നിലും അടിമപ്പെട്ട കുട്ടികളുടെ കേസും സീമ ധാക്ക കൈകാര്യം ചെയ്തിട്ടുണ്ട്. ഈ കുട്ടികളെ രക്ഷിച്ച് കൌണ്‍സിലിങ് നല്‍കാറുണ്ടെന്ന് സീമ പറഞ്ഞു. ഡല്‍ഹി കമ്മിഷണര്‍ എസ് എന്‍ ശ്രീവാസ്തവ, നടി റിച്ച ഛദ്ദ തുടങ്ങി നിരവധി പേര്‍ സീമ ധാക്കയെ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദിച്ചു. . ‘ഞാന്‍ ഒരു അമ്മയാണ്. ആര്‍ക്കും മക്കളെ നഷ്ടമാകരുതെന്നാണ് ആഗ്രഹ’മെന്ന് സീമ വ്യക്തമാക്കി.
❤️🙏🏽thank you Seema Dhaka 💕 https://t.co/BdgBFBFm5C
— TheRichaChadha (@RichaChadha) November 18, 2020