കേരളത്തില്‍ നാളെ മുതല്‍ ശനിയാഴ്ച വരെ അതി തീവ്രമഴ

കേരളത്തില്‍ നാളെ മുതല്‍ ശനിയാഴ്ച വരെ അതി തീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം ,കൊല്ലം ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം നാളെയോടെ ‘ബുറെവി’ ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതോടെ തെക്കന്‍ കേരളത്തില്‍ കനത്ത മഴയും കടല്‍ ക്ഷോഭവുമുണ്ടാകുമെന്നാണ് പ്രവചനം. ന്യൂനമര്‍ദം 48 മണിക്കൂറില്‍ അതിതീവ്ര ന്യൂനമര്‍ദമായി മാറും. ബുധനാഴ്ചയോടെ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിച്ചേക്കും. തമിഴ്‌നാട്, പുതുച്ചേരി പ്രദേശങ്ങളില്‍ വലിയ ആഘാതമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ ഓഖിക്ക് സമാനമായ സാഹചര്യമുണ്ടായേക്കും.

ബുധനാഴ്ച ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. ആഴക്കടലില്‍ പോയവര്‍ അടുത്തുള്ള തീരത്തേക്ക് മാറണം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോര മേഖലകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു. താലൂക്ക് തലത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

ബുധനാഴ്ച ഇടുക്കിയില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശും. കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത് ഇന്ന് രാത്രിയോടെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിനായി പോയവര്‍ അടുത്തുള്ള തീരത്തെത്തണം.

തിരുവനന്തപുരം ജില്ലയില്‍ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു. നദീതീരങ്ങളിലും അണക്കെട്ടിന് താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ക്യാമ്പുകള്‍ സജ്ജമാക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് അര്‍ദ്ധരാത്രിയോടെ മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.