രജനികാന്തിന് ആര് വോട്ട് ചെയ്യും? വിമര്‍ശനവുമായി നടി രഞ്ജിനി രംഗത്ത്

തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ചുകൊണ്ട് പഴയ കാല നടി രഞ്ജിനി . രജനിയുടെ രാഷ്ട്രീയപാര്‍ട്ടി രൂപീകരണ പ്രഖ്യാപനത്തെക്കുറിച്ച് തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വ്യക്തിജീവിതത്തില്‍ രജനികാന്ത് വളരെ നല്ല മനുഷ്യനാണ്. താരം സ്‌ക്രീനില്‍ സൂപ്പര്‍ സ്റ്റാറുമാണ് എന്നാല്‍ യാതൊരു രാഷ്ട്രീയപ്രവര്‍ത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കു0, എന്നാണ് രഞ്ജിനി ചോദിക്കുന്നത്.

ഒരിയ്ക്കലും’സിനിമയില്‍ കാണുന്ന രാഷ്ട്രീയമല്ല യഥാര്‍ത്ഥത്തിലുള്ളത്. വ്യത്യസ്തമാണ്. സ്‌ക്രീന്‍ വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. ആര് വോട്ട് ചെയ്യും. എംജിആര്‍ കാലത്തെ രാഷ്ട്രീയമല്ല ഇന്നുള്ളത്, രഞ്ജിനി വ്യക്തമാക്കി. നല്ല ഒരു രാഷ്ടീയക്കാരന് വേണ്ടത് തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ്. രജനികാന്ത് എന്താണ് ചെയ്തത്?. രാഷ്ട്രീയത്തിലേക്ക് ഇന്ന് വരും, നാളെ വരും, ഇല്ല വരുന്നില്ല. എത്ര തവണ അദ്ദേഹം പറഞ്ഞു. പ്രഖ്യാപനങ്ങള്‍ വെറും കോമഡിയായി . തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത ഒരാള്‍ രാഷ്ടീയത്തില്‍ വരുന്നത് ബുദ്ധിമുട്ടാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് നാട് നേരിടുന്ന ദുരന്തം ബുറെവി ചുഴലിക്കാറ്റാണ്, ജനങ്ങള്‍ ഭയത്തിലാണ് എന്നിട്ടും അദ്ദേഹം ബുറെവിയെ പറ്റി ഒരു വാക്ക് ജനങ്ങളോട് പറഞ്ഞില്ല, രഞ്ജിനി അഭിപ്രായം വ്യക്തമാക്കി. രജനികാന്തിന്റെ പ്രഖ്യാപനത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിക്കുന്നവരും വിമര്‍ശിക്കുന്ന വരും ഏറെയാണ്.

അതുപോലെ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നില്‍ ബിജെപി സമ്മര്‍ദ്ദമാണെന്ന ആരോപണവും ഏറെക്കാലമായി ഉയരുന്നുണ്ട്. ആത്മീയ രാഷ്ട്രീയമെന്ന മുദ്രാവാക്യ0 BJP യുടെ ആശയമാണ് എന്ന് ചിലര്‍ വിലയിരുത്തുന്നു. രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെ ആദ്യം സ്വാഗതം ചെയ്തതും ബിജെപിയാണ്. രജനീയുമായി സഖ്യമാവാമെന്ന് അണ്ണാഡിഎംകെയും വ്യക്തമാക്കിയിട്ടുണ്ട്. അണ്ണാ ഡിഎംകെ-ബിജെപി-രജനി സഖ്യത്തിന് സാധ്യതകള്‍ ഏറെയാണ്.

ഈ മാസം 31 ന് തന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നും 2021 ജനുവരിയിലാകും പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുകയുമെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്. ബുധനാഴ്ച ചെന്നൈയില്‍ രജിന മക്കള്‍ മന്‍ട്രത്തിന്റെ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രജനികാന്ത് തന്റെ തീരുമാനം പ്രഖ്യാപിച്ചത്.