2021നെക്കുറിച്ചുള്ള നോസ്ട്രാഡമസിന്റെ പ്രവചനങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് ഞെട്ടും
ലോകത്തുള്ള ജനങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ 2020 എന്ന വര്ഷം എങ്ങനെ എങ്കിലും ഒന്ന് തീര്‍ന്നു കിട്ടിയാല്‍ മതിയായിരുന്നു എന്നാണു. ഏവര്‍ക്കും നല്ല വാര്‍ത്തയുമായിട്ടാകും 2021 പിറക്കുക എന്ന വിശ്വാസത്തിലാണ് ലോകം. എന്നാല്‍ ഇപ്പോള്‍ ഉള്ളത് വെറും ട്രെയിലര്‍ മാത്രമാണ് എന്നും യഥാര്‍ത്ഥ സിനിമ വരാന്‍ ഇരിക്കുന്നെയുള്ളൂ എന്നുമാണ് ചില ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നത്. അതിന് അവര്‍ ഉദാഹരണമായി പറയുന്നത് ലോകം കണ്ട ഏറ്റവും വലിയ പ്രവാചകനായാ മൈക്കല്‍ നോസ്ട്രാഡമസ്‌ന്റെ പ്രവചനങ്ങളെയും. 2021 ലേതെന്ന് പറയപ്പെടുന്ന നോസ്ട്രാഡമസ് പ്രവചനങ്ങള്‍ ഞെട്ടിക്കുന്നതാണ്.
റഷ്യയില്‍ നിന്നുള്ള ഒരു ശാസ്ത്രജ്ഞന്‍ ഒരു ജൈവായുധം നിര്‍മിക്കുമെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. കൂടാതെ മനുഷ്യരുടെ മരണത്തിന് കാരണമാകുന്ന വൈറസും നിര്‍മിക്കും. ഇതെല്ലാം തന്നെ താമസിയാതെ തന്നെ മനുഷ്യകുലത്തിന് വംശനാശം സംഭവിക്കുന്നതിന് കാരണമാകും. ലോകം അവസാനിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങളായി നോസ്ട്രാഡമസ് ചൂണ്ടിക്കാണിക്കുന്നത് ക്ഷാമം, ഭൂകമ്പം, വിവിധങ്ങളായ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയാണ്. ഇവയെല്ലാം ഇപ്പോള്‍ നിരന്തരമായി സംഭവിക്കുന്നുണ്ട് എന്നുള്ളത് മറ്റൊരു കാര്യം. 2020 മുതല്‍ ലോകത്തെ മുഴുവനായി ബാധിച്ച കൊറോണ വൈറസ് ഇതിന്റെ ഒരു തുടക്കം മാത്രമാണ്. ഇത് ലോക ജനസംഖ്യയെ തന്നെ ബാധിക്കും.
ലോകം ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒന്നാണ് ക്ഷാമം. അതും ലോകം അഭിമുഖീകരിക്കും. ഒരു വലിയ വിഭാഗം ജനത്തിന് ഇതിനെ അഭിമുഖീകരിക്കാന്‍ കഴിയില്ല. ജനസംഖ്യാ വിദഗ്ദര്‍ നല്‍കുന്ന മറ്റൊരു മുന്നറിയിപ്പ് അടുത്ത ദശകങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ മുസ്ലിമുകള്‍ പിടിച്ചടക്കുമെന്നാണ്. ആഗോളപരമായ വലിയ സംഭവങ്ങള്‍ക്ക് 2021 സാക്ഷ്യം വഹിച്ചേക്കും. വലിയ സൗര കൊടുങ്കാറ്റുകള്‍ സംഭവിച്ചേക്കും. അത് ഭൂമിയില്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കും. കാലാവസ്ഥ വ്യതിയാനം പല തര്‍ക്കങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും കാരണമായേക്കും.
ഒരു ധൂമകേതു ഭൂമിയില്‍ പതിക്കുമെന്നും അത് വലിയ നാശ നഷ്ടത്തിന് കാരണമാകുമെന്നും പ്രവചനത്തില്‍ പറയുന്നു. ഇത് ഭൂകമ്പങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും കാരണമായേക്കാമെന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ പ്രവചനത്തിലെ ഒരു വരിയില്‍ ഭൂമിയില്‍ ഒരു വലിയ ഛിന്നഗ്രഹം പതിക്കുമെന്നതിനെയും സൂചിപ്പിക്കുന്നു. അത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ ആകാശം ഒരു വലിയ തീ പോല കാണപ്പെടും. അതേസമയം, അടുത്ത വര്‍ഷം ഭൂമിയില്‍ ഒരു ഛിന്നഗ്രഹം പതിക്കുമെന്ന് നാസയും പ്രവചിച്ചിട്ടുണ്ട്.
2009 കെഎഫ് 1 എന്ന് വിളിക്കപ്പെടുന്ന ഛിന്നഗ്രഹം 2021 മെയ് ആറിന് ഭൂമിയില്‍ എത്താന്‍ സാധ്യതയുണ്ട്. അതിന്റെ പാതയെക്കുറിച്ചുള്ള വിശകലനങ്ങളെ തുടര്‍ന്നാണ് നാസ ഈ നിഗമനത്തില്‍ എത്തിയത്. ഈ ഛിന്നഗ്രഹത്തിന് 230 കിലോ ടണ്‍ ടിഎന്‍ടി സ്ഫോടകവസ്തുക്കള്‍ക്ക് തുല്യമായി ഭൂമിയില്‍ പതിക്കാന്‍ ശക്തിയുണ്ടെന്നാണ് നാസ അവകാശപ്പെടുന്നത്. അതായത് 1945ല്‍ ഹിരോഷിമയില്‍ അമേരിക്കക്കാര്‍ വര്‍ഷിച്ച ആണവ ബോംബിനേക്കാള്‍ 15 മടങ്ങ് കൂടുതലാണ് ഇത്. വിനാശകരമായ ഭൂകമ്പം കാലിഫോര്‍ണിയയെ നശിപ്പിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ ഒരു പ്രവചനം അനുസരിച്ച് വളരെ ശക്തമായ ഒരു ഭൂകമ്പം 2021ല്‍ കാലിഫോര്‍ണിയയെ നശിപ്പിക്കും. ഒരു വലിയ ഭൂകമ്പം പുതിയ ലോകത്തെ തകര്‍ക്കുമെന്നാണ് പ്രവചനം. അത് കാലിഫോര്‍ണിയ എന്നാണ് കരുതപ്പെടുന്നത്.
ഇവയൊക്കെ വെറും പ്രവചനങ്ങള്‍ എന്ന് തള്ളിക്കളയുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍ എഴുപതു ശതമാനവും ഇതുവരെ ശരിയായിട്ടുണ്ട് എന്ന് കൂടി അറിയുക. 1503 ഡിസംബര്‍ 14ന് തെക്കന്‍ ഫ്രാന്‍സിലെ സെന്റ് റൂമി ഡി പ്രൊവിന്‍സിലാണ് നോസ്ട്രാഡമസ് ജനിച്ചത്. വൈദ്യനും കാബലിസ്റ്റും ഫാര്‍മസിസ്റ്റും ആയിരുന്നു അദ്ദേഹം. 1555ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലേസ് പ്രൊഫെറ്റീസ് പ്രസിദ്ധമാണ്. ‘ക്വാട്രൈന്‍സ്’ എന്ന് വിളിക്കപ്പെടുന്ന വരികളായാണ് നോസ്ട്രാഡമസ് തന്റെ പ്രവചനങ്ങള്‍ കുറിച്ചത്. അദ്ദേഹത്തിന്റെ ചില പ്രവചനങ്ങള്‍ അങ്ങേയറ്റം കൃത്യമായിരുന്നു. അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ഉദയവും രണ്ടാം ലോക മഹായുദ്ധവും അവയില്‍ ചിലതാണ്.
6338 പ്രവചനങ്ങളാണ് നോസ്ട്രാഡമസ് കുറിച്ചിട്ടുള്ളത്. അവയില്‍ തന്നെ പലതും നിറവേറി കഴിഞ്ഞു. 3797 വര്‍ഷങ്ങള്‍ വരെയുള്ള പ്രവചനങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. അതേസമയം, അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ രഹസ്യത്മകത ഇന്നും അജ്ഞാതമാണ്. അഞ്ചു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിയതാണെങ്കിലും ഇന്നും ലോകം വളരെ ശ്രദ്ധയോടെയാണ് നോസ്ട്രാഡമസിന്റെ പ്രവചനങ്ങളെ കാണുന്നത്. അതേസമയം നോസ്ട്രാഡമസ് ടൈം ട്രാവല്‍ ചെയ്തിരുന്നു എന്നും അങ്ങനെയാണ് ഭാവിയില്‍ നടക്കേണ്ടിയിരുന്ന കാര്യങ്ങളെ പറ്റി അദ്ദേഹത്തിന് ഇത്രയും കൃത്യമായ വിവരങ്ങള്‍ ലഭിച്ചത് എന്നും ചിലര്‍ വാധിക്കുന്നുണ്ട്.