റിലയന്‍സിനെ ബഹിഷ്‌കരിക്കും ; സമരം വ്യാപിപ്പിക്കുമെന്ന് കര്‍ഷകര്‍
കര്‍ഷക സമരം കോര്‍പറേറ്റുകള്‍ക്കെതിരെയുള്ള സമരമാക്കി മാറ്റുവാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍. ജിയോ സിം അടക്കമുള്ള റിലയന്‍സ് കമ്പനിയുടെ സേവനങ്ങള്‍ ബഹിഷ്‌കരിക്കും. ദേശീയ പാതകളില്‍ ടോള്‍ പിരിക്കുന്നത് തടയാനും കര്‍ഷക സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചു. ഡല്‍ഹി ചലോ മാര്‍ച്ചിന് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പിന്തുണയും കര്‍ഷകര്‍ തേടി.
സംസ്ഥാന, ജില്ലാകേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്. മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ തീരുമാനം. പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി ഭവനിലെത്തി. രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, സീതാറാം യെച്ചൂരി, ഡി രാജ എന്നിവരാണ് രാഷ്ട്രപതി ഭവനിലെത്തിയത്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തെ 25 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണക്കുന്നു എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.