സ്‌നേഹഭവനില്‍ ക്രിസ്മസ് സൗഹൃദ സംഗമവും സ്‌നേഹ വിരുന്നും
ചിക്കാഗോ:യൂണിഫോം മ്യൂസിക്ക് & ബാന്‍ഡ് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹഭവനില്‍ ക്രിസ്മസ് സൗഹൃദ സംഗമവും സ്‌നേഹവിരുന്നും നടക്കും.
ഡിസംബര്‍ 24 ന് 10 മണിക്ക് നടത്തുന്ന സൗഹൃദ സംഗമം സൗഹൃദ വേദി ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അധ്യക്ഷത വഹിക്കും.
യൂണിഫോം മ്യൂസിക്ക് & ബാന്‍ഡ് ഇന്റര്‍നാഷണല്‍ ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ ക്രിസ്മസ് കാരള്‍ നിര്‍വഹിക്കുമെന്ന് ഫൗണ്ടര്‍ ബിനോയി തോമസ് ചിക്കാഗോ, ബിന്ദു സാബു, ബെറ്റ്‌സി സജു കാലിഫോര്‍ണിയ ,ജേക്കബ് തമ്പി കുവൈറ്റ് ,സന്തോഷ് എന്‍.പി എറണാകുളം എന്നിവര്‍ പറഞ്ഞു.തുടര്‍ന്ന് സ്‌നേഹ വിരുന്നും നടക്കും.റവ.ഫാദര്‍ ഷിജു മാത്യം ക്രിസ്മസ് സന്ദേശം നല്കും. സ്ഥാപനത്തിലെ ഏറ്റവും പ്രായം കൂടിയ അന്തേവാസി കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യും.
നിരാലംബരും അനാഥരുമായ 150-ലധികം പേര്‍ക്ക് സംരംക്ഷണം നല്കുന്ന ആലപ്പുഴ ജില്ലയില്‍ തലവടി പഞ്ചായത്തിലെ സ്ഥാപനം ആണ് സ്‌നേഹ ഭവന്‍.
സംഗീതത്തിന് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തന മനസ്ഥിതി ഉള്ളവരുടെ സഹകരണത്തോടെ അന്തര്‍ദ്ദേശിയ തലത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതും ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യൂണിഫോം മ്യൂസിക്ക് & ബാന്‍ഡ് ഇന്റര്‍നാഷണല്‍.