ചലച്ചിത്ര മേള വേദി മാറ്റം ; മേളയുടെ അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യത എന്ന് സംവിധായകന്‍ ഡോ : ബിജു

തിരുവനന്തപുരം സ്ഥിരം വേദി ആയി നടന്നു വന്നിരുന്ന ചലച്ചിത്ര മേളയെ പല ജില്ലകളില്‍ ആയി നടത്തുവാന്‍ ഉള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദോഷകരം എന്ന് പ്രശസ്ത സംവിധായകന്‍ ഡോക്ട്ടര്‍ ബിജു. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ മേള മാറ്റുവാന്‍ കഴിയില്ല എന്നാണ് ബിജു വ്യക്തമാക്കുന്നത്.

ലോകത്തെ ചലച്ചിത്ര മേളകളുടെ അംഗീകാരം നല്‍കുന്നത് FIAPF (International Federation of Film Producers Association ) എന്ന സംഘടന ആണ് .FIAPF ന്റെ അംഗീകാരം ഉള്ള competitive specialised Feature Film Festivals എന്ന വിഭാഗത്തിലെ 22 ചലച്ചിത്ര മേളകളില്‍ ഒന്നാണ് കേരള ചലച്ചിത്ര മേള . FIAPF അംഗീകാരമുള്ള മേളകളുടെ സ്ഥിരം വേദി മാറ്റണമെങ്കില്‍ FIAPF ന്റെ അനുമതി ഉണ്ടാകണം . അല്ലെങ്കില്‍ മേളയുടെ അക്രിഡിറ്റേഷന്‍ നഷ്ടമാകും . ചലച്ചിത്ര മേളയ്ക്ക് ഒരു സ്ഥിരം വേദി ഉണ്ടായിരിക്കണം എന്നത് FIAPF ന്റെ പ്രധാനപ്പെട്ട നിബന്ധനകളില്‍ ഒന്നാണ് . അതുകൊണ്ടാണ് കേരള മേളയുടെ സ്ഥിരം വേദി തിരുവനന്തപുരം ആയി മാറിയത് .FIAPF ന്റ്‌റെ വെബ്സൈറ്റ് ഒന്ന് നോക്കിയാല്‍ മതി അതില്‍ competitive specialised Feature Film Festivals എന്ന വിഭാഗത്തിനു താഴെ കേരള മേള കാണിച്ചിരിക്കുന്നത് kerala (Trivandrum ) എന്നാണ് .

സാധാരണ രീതിയില്‍ അത്ര ശക്തമായ കാരണങ്ങള്‍ ഇല്ലാതെ മേളയുടെ സ്ഥിരം വേദി മാറ്റാന്‍ ഒരു ചലച്ചിത്ര മേളയ്ക്കും FIAPF അനുമതി നല്‍കാറില്ല എന്നും ബിജു പറയുന്നു. അതുപോലെ കേരള ചലച്ചിത്ര മേള കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ ആയി മുഖ്യധാരാ സിനിമാ മേള ആക്കിയ അക്കാദമിയിലെ മുഖ്യധാരാ ഭാരവാഹികള്‍ക്ക് ഈ മേള എറണാകുളത്തേക്കു പറിച്ചു നടനം എന്നൊരു താല്പര്യം ഉണ്ടെന്നു കേട്ടിരുന്നു അതിന്റെ തുടക്കമായുള്ള നീക്കം ആണോ ഇതെന്ന സംശയം ബന്ധപ്പെട്ട പലരും ഉന്നയിക്കുന്നുണ്ട് . അങ്ങനെ ആവില്ല എന്ന് കരുതാം . പിന്നെ ചലച്ചിത്ര അക്കാദമിയുടെ നിലവിലെ രീതി വെച്ച് അതിനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ല എന്നും ബിജു ആരോപിക്കുന്നു.

ഇത്തരത്തില്‍ FIAPF അനുമതി ഇല്ലാതെ മേളയുടെ വേദി മാറ്റിയത് കാരണം മേളയുടെ അനുമതി നിഷേധിക്കപ്പെട്ട രാജ്യങ്ങളുടെ കാര്യവും പോസ്റ്റില്‍ പ്രതിപാദിക്കുന്നു. കേരള സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് ഈ മേള മാറ്റുന്നത് എങ്കില്‍ തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിനു അക്രിഡിറ്റേഷന്‍ നഷ്ടമാകും . അതേസമയം മേള ഇല്ലാതാക്കുവാന്‍ ഉള്ള നിഗൂഢ ശ്രമം ആണോ ഇതെന്നും ഇപ്പോള്‍ ആരോപണം ഉയരുന്നുണ്ട്. മുഖ്യധാരാ സിനിമകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന രീതി കാരണം ധാരാളം എതിര്‍പ്പ് ആണ് മേളയ്ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :