കേരള പോലീസിന്റെ ഈ ജാം ഉണ്ടാക്കാനുള്ളതല്ല…

See Original post: https://www.facebook.com/keralapolice/photos/a.135262556569242/3510887022340095/

ഒരിക്കലെങ്കിലും ഒരപകടം നേരിട്ട് കാണാത്തവരായി കേരളത്തിലെ നിരത്തുകളില്‍ വാഹനം ഓടിക്കുന്നവരില്‍ ആരും ഉണ്ടാകാന്‍ ഇടയില്ല. അത്രെയും അപകടം നിറഞ്ഞതാണ് നിരത്തുകള്‍. അത് റോഡുകള്‍ തകര്‍ന്നു കിടക്കുന്നതുകൊണ്ടും അശാസ്ത്രീയമായതുകൊണ്ടും മാത്രമല്ല, റോഡിലെ ഡ്രൈവിംഗ് വളരെ അശ്രദ്ധമായതു കൊണ്ട് കൂടിയാണ്.

അനുദിനം വര്‍ദ്ദിച്ചുവരുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ നിരത്തുകളില്‍ വാഹനം ഉപയോഗിക്കുന്നവര്‍ വളരെ ശ്രദ്ധിക്കണം. നിരത്തുകളില്‍ റോഡ് മര്യാദകള്‍ മറന്ന് വാഹനങ്ങള്‍ ഉപയോഗിക്കുന്നതും തിരക്ക് കൂട്ടുന്നതും ഒഴിവാക്കാതെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കില്ല. അല്പം ക്ഷമയും പരസ്പര സഹകരണവും ഉണ്ടെങ്കില്‍ നിരത്തുകളില്‍ സമയം നഷ്ടമാക്കുന്നതിനു പകരം വിലയേറിയ ജീവനുകള്‍ കൂടിയാണ് സംരക്ഷിക്കപ്പെടുന്നത്.

വിദേശ രാജ്യങ്ങളില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് രണ്ടു മൂന്നു ടെസ്റ്റ് കഴിഞ്ഞേ ഡ്രെവിംഗ് ലൈസന്‍സ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുള്ളൂ. വളരെ നിസാരമായി ഡ്രൈവിംഗ് ലൈസെന്‍സിനെ കാണാതിരിക്കുക. അപേക്ഷിക്കുന്നവര്‍ക്കെല്ലാം എങ്ങനെയെങ്കിലും ലൈസന്‍സ് കൊടുക്കുന്ന രീതി മാറ്റി, ഡ്രൈവിംഗ് ടെസ്റ്റില്‍ കുറച്ചു പരിഷ്‌കാരങ്ങള്‍ കൊണ്ട് വരണം, വേണ്ടി വന്നാല്‍ ട്രാഫിക് നിയമം തന്നെ പരിഷ്‌കരിക്കണം.

ട്രാഫിക് നിയമം പരിഷ്‌കരിക്കുന്നതുപോലെ ആവശ്യമാണ് നല്ല നിരത്തുകള്‍. അപകട മേഖലകളില്‍ മുന്നറിയിപ് ബോര്‍ഡ്, സിഗ്‌നല്‍ സംവിധാനം, അത് പാലിക്കുണ്ടോ എന്നുറപ്പ് വാര്‍ത്താനുള്ള സംവിധാനം, റോഡില്‍ മുന്നറിയിപ് ബോര്‍ഡുകള്‍, ശരിയായ മാര്‍ക്കിങ് സംവിധാനം, റോഡ് നിയമങ്ങള്‍ കട്ടില്‍ പറത്തിയാല്‍ മുഖം ന്നോക്കാതെ ന്നടപടി എടുക്കുക, ജനങ്ങളെയും ഡ്രൈവര്‍മാരെയും വിദ്യാര്‍ഥികളെയും ബോധവത്കരിക്കുക, ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കാത്ത ഒരാള്‍ക്കും ഡ്രൈവിംഗ് ലെര്‍ണേഴ്സ് നല്‍കാന്‍ അനുവാദം ഉണ്ടായിരിക്കരുത് ഇതൊക്കെ അപകടരഹിതമായ യാത്രയ്ക്ക് ആവശ്യമാണ്.

objects in the mirror are closer than they appear എന്ന ആപ്തവാക്യം ഏറെ പ്രസക്തമാണ്. റോഡില്‍ പാലിക്കേണ്ട ജാഗ്രതയെ കുറിച്ചും, റോഡിലെ സുരക്ഷ നിര്‍ദേശങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമങ്ങള്‍ തുടങ്ങട്ടെ. മാതൃകാപരമായ ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാത്തരത്തിലും ശ്രമങ്ങള്‍ ഉണ്ടാവണം. വേണ്ടത്ര ഗൌരവത്തോടെ സമൂഹം ഈ വിപത്ത് കാണുന്നില്ല. എല്ലാവര്‍ക്കും സുരക്ഷിതമായി റോഡ് ഉപയോഗിക്കാനുള്ള അവസരവും അത് നല്‍കാനുള്ള മനസും വാഹനം ഉപയോഗിക്കുന്നവര്‍ നല്‍കട്ടെ.