ഗെയില്‍ വാതക പൈപ്പ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ കൊച്ചി-മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. കേരളത്തിലെയും കര്‍ണാടകത്തിലെയും ജനങ്ങള്‍ക്ക് ഇന്ന് സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് പാലിക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൊച്ചിയില്‍ നിന്ന് തൃശൂര്‍ വഴി പാലക്കാട്, കുറ്റനാട് വരെയുള്ള പൈപ്പ് ലൈന്‍ പദ്ധതിയുടെ നിര്‍മാണം 2019 ജൂണിലാണ് ആരംഭിച്ചത്. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ് ലൈന്‍ കൊച്ചിയിലെ എല്‍.എന്‍.ജി റീ ഗ്യാസിഫിക്കേഷന്‍ ടെര്‍മിനലില്‍ നിന്ന് വാതകം മംഗലാപുരത്തെത്തിക്കും. തടസങ്ങളെ തരണം ചെയ്ത് പദ്ധതി പൂര്‍ത്തീകരിച്ച സംസ്ഥാനസര്‍ക്കാരിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇരുസംസ്ഥാനങ്ങളിലെയും സാധാരണക്കാരായ ജനങ്ങള്‍ക്ക് പദ്ധതി ഗുണകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തു വിടുന്നത് തടയുക വഴി പ്രകൃതിയോട് നാം ചെയ്യുന്ന വലിയ സേവനമായിരിക്കും പുതിയ പദ്ധതിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സംയുക്ത സംരഭ0 ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനസാന്ദ്രതയേറിയ മേഖലകളില്‍ പൈപ്പിടുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
3000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലൂടെ കുറഞ്ഞ ചിലവില്‍ പ്രകൃതി വാതകം വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും എത്തിക്കുയാണ് ലക്ഷ്യമിടുന്നത്. ഗെയില്‍ പദ്ധതിയുടെ വിജയം ഫെഡറല്‍ രീതിയുടെ ക്ലാസിക്കല്‍ ഉദാഹരണമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധ4മ്മേന്ദ്ര പ്രധാന്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. സമയബന്ധിതമായി പദ്ധതി പൂ4ത്തിയാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം അനുമോദിച്ചു.
പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും ഭൂവുടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം കൊടുക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സാധിച്ചുവെന്നാമ് വിലയിരുത്തല്‍. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനായെന്ന് ഗെയില്‍ അധികൃതരും വ്യക്തമാക്കി. പ്രകൃതിവാതക പൈപ്പ് ലൈന്‍ പൂര്‍ത്തിയായതോടെ സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചക്കും അതുവഴി സാമ്പത്തിക വികസനത്തിനും വലിയ സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത്. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നത് എല്‍.പി.ജി, പെട്രോള്‍, ഡീസല്‍ വിലവര്‍ധിച്ചു കൊണ്ടിരിക്കുമ്പോള്‍ വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എറണാകുളം ജില്ലയില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ലിമിറ്റഡിന് തന്നെയാണ് വയനാട് ഉള്‍പ്പടെ ഏഴ് ജില്ലകളിലും വിതരണത്തിനുള്ള ചുമതല. കേരളത്തില്‍ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നു പോകുന്നത്. പദ്ധതി ഉഡുപ്പി, ദക്ഷിണ കന്നഡ, കണ്ണൂര്‍, കാസര്‍ഗോഡ്, മാഹി, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ സിറ്റി ഗ്യാസ് വിതരണ ശൃംഖലകളുടെ ആവശ്യം നിറവേറ്റും.പൈപ്പ് ലൈനിന്റെ 408 കിലോമീറ്റര്‍ കേരളത്തിലും 35 കിലോമീറ്റര്‍ കര്‍ണാടകത്തിലുമാണ്. 17ലക്ഷത്തിലധികം വീടുകളിലും, 597 സിഎന്‍ജി സ്റ്റേഷനുകളിലും പ്രകൃതി വാതകമെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചക്കും അതുവഴി സാമ്പത്തിക വികസനത്തിനും വലിയ സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത്.