പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം ; ചാനലില്‍ നടത്തിയ പരാമര്‍ശത്തില്‍ കമലിനെതിരെ പൊലീസില്‍ പരാതി
തനിക്ക് എതിരെ ഉയര്‍ന്ന പീഡനാരോപണത്തിനെ പറ്റി സംവിധായകന് കമല്‍ ഒരു ചാനലില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി. കമലിനെതിരെ ലൈഗിക ആരോപണം ഉന്നയിച്ച് യുവനടി രംഗത്തെത്തിയിരുന്നു. പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായികവേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.
ഇതു സംബന്ധിച്ച് യുവനടി കമലിനെതിരെ വക്കീല്‍ നോട്ടിസ് അയയ്ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ‘അത് നമ്മുടെ സിനിമയില്‍ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാന്‍ സെറ്റില്‍ ചെയ്തെന്നും’ കമല്‍ പരാമര്‍ശിച്ചു. ഇതിനെതിരെയാണ് പരാതി. ശിക്ഷ ലഭിക്കേണ്ട കുറ്റം ചെയ്തയാള്‍ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പരാതിയില്‍ പറയുന്നു. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിയാണ് സുനല്‍ മാത്യു ആണ് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയത്.