10 കോടി നഷ്ടപരിഹാരം നല്‍കി എന്റിക്ക ലെക്‌സി കടല്‍ക്കൊല കേസ് ഒത്തുതീര്‍പ്പാക്കി

മലയാളി മത്സ്യത്തൊഴിലാളി ഉള്‍പ്പെടെ രണ്ടുപേരെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്ന വിവാദമായ എന്റിക്ക ലെക്‌സി കടല്‍ക്കൊലക്കേസില്‍ ഒത്തുതീര്‍പ്പ്. മൊത്തം 10 കോടി രൂപ നഷ്ടപരിഹാരമായി നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായെന്ന് വിദേശകാര്യ മന്ത്രാലയം സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാലുകോടി രൂപ വീതവും ബോട്ടുടമയ്ക്ക് 2 കോടിയും നല്‍കാമെന്ന് ഇറ്റലി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണിത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ഇക്കാര്യത്തില്‍ ധാരണയായെന്ന് അധികൃതര്‍ അറിയിച്ചു.

 

സെന്റ് ആന്റണീസ് ബോട്ടിലെ എട്ട് മത്സ്യത്തൊഴിലാളികള്‍, ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്റെ അമ്മ, കൊല്ലപ്പെട്ട അജേഷ് പിങ്കിയുടെ ബന്ധു എന്നിവര്‍ കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി നേരത്തെ തള്ളിയിരുന്നു. ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീലിന് വ്യവസ്ഥയില്ല. നഷ്ടപരിഹാരത്തിന്റെ തോതിനെക്കുറിച്ച് തര്‍ക്കമുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനകം ട്രൈബ്യൂണലിനെ സമീപിക്കാം. സമീപിക്കുന്നില്ലെങ്കില്‍ അടുത്ത മേയ് 21ന് കേസ് അവസാനിപ്പിക്കുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നു.

കടല്‍ക്കൊള്ളയെന്ന ആശങ്കയില്‍ വെടിവച്ച നാവികരെ എന്തു ചെയ്യണമെന്ന് ഇറ്റലിയിലെ കോടതി തീരുമാനിക്കട്ടെയെന്നാണ് ട്രൈബ്യൂണല്‍ വ്യക്തമാക്കിയത്. രാജ്യാന്തര ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ ജൂലൈ 8നാണ് കേസ് സുപ്രീം കോടതി അവസാനം പരിഗണിച്ചത്. ഇറ്റലി മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അന്ന് വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് ഇറ്റലിയും ഇന്ത്യയും ചര്‍ച്ചയിലൂടെ ഒരു വര്‍ഷത്തിനകം തീരുമാനിക്കണമെന്നാണ് രാജ്യാന്തര ട്രൈബ്യൂണല്‍ മേയ് മാസത്തില്‍ നിര്‍ദേശിച്ചത്.

2012ല്‍ എണ്ണക്കപ്പലായ എന്റിക്ക ലെക്‌സിയില്‍ നിന്ന് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് കൊല്ലം സ്വദേശിയായ വാലന്റൈന്‍ ജലസ്റ്റിനും കന്യാകുമാരി സ്വദേശി അജേഷ് പിങ്കുമാണ് കൊല്ലപ്പെട്ടത്. ചര്‍ച്ചയില്‍ കേരള സര്‍ക്കാര്‍ 15 കോടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പത്ത് കോടിയെ നല്‍കാനകുയെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും മാത്രമായി നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കുന്നതിനെതിരെ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും പരാതി നല്‍കിട്ടുണ്ട്.

2012 ഫെബ്രുവരി 15നാണ് സംഭവം നടക്കുന്നത്. വൈകിട്ട് മത്സ്യ ബന്ധനത്തിനായി പോയ സെന്റ് ആന്റണി എന്ന ബോട്ടിന് നേരെ എന്റിക്ക ലെക്‌സി എന്ന എണ്ണ കപ്പിലില്‍ നിന്ന് 20 റൗണ്ട് വെടി ഉതര്‍ത്തത്. തുടര്‍ന്ന് ബോട്ടില്‍ ഉണ്ടായിരുന്ന 11 പേരില്‍ ജെലിസ്റ്റിനും അജീഷും കൊല്ലപ്പെടുകയായിരുന്നു. പിന്നീട് കോസ്റ്റല്‍ പൊലീസും നാവിക സേനയും ചേര്‍ന്ന് കപ്പല്‍ തീരത്തെത്തിച്ചു. തുടര്‍ന്ന് രണ്ട് ഇറ്റാലിയന്‍ നാവിക ഉദ്യോ?ഗസ്ഥരെ അറസ്റ്റ ചെയ്യുകയും ചെയ്തു. പിന്നീട് NIA കേസ് ഏറ്റെടുത്ത് അന്വേഷിച്ചു. 2013ല്‍ സുപ്രീം കോടതിയുടെ അനുമതിയോടെ നാട്ടിലേക്ക് വോട്ട് ചെയ്യാന്‍ പോയ പ്രതികളായ നാവികര്‍ പിന്നീട് തിരികെ എത്തിയില്ല.