കെ.എസ് ചിത്രയ്ക്ക് പദ്മഭൂഷണ്‍, എസ്.പി.ബിക്ക് പദ്മവിഭൂഷണ്‍ , കൈതപ്രത്തിന് പത്മശ്രീ

രാജ്യം എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെ ഈ വര്‍ഷത്തെ പദ്മ പുരസ്‌കാരങ്ങള്‍ ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം അടക്കം ഏഴ് പേര്‍ക്ക് പദ്മവിഭൂഷണ്‍. മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്ര ഉള്‍പ്പെടെ 10 പേര്‍ക് പദ്മഭൂഷണ്‍ ലഭിച്ചു.

കൂടാതെ മലയാളികളായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഒ എം നമ്പ്യാര്‍, കെ കെ രാമചന്ദ്രപുലവര്‍, ബാലന്‍ പൂതേരി, ധനഞ്ജയ് ദിവാകര്‍ എന്നിവര്‍ക്ക് പദ്മശ്രീ ലഭിച്ചു. സമുദ്ര ഗവേഷകന്‍ അലി മണിക് ഫാന്‍ ഉള്‍പ്പെടെ 102 പേര്‍ക്കാണ് പദ്മശ്രീ പുരസ്‌കാരം. മുന്‍ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദര്‍ശന്‍ റാവു, ബി.ബി.ലാല്‍, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്.