ബുദ്ധിയും കഴിവും ; ലോക സിനിമയിലെ നടിമാരെ വെല്ലുവിളിച്ച് കങ്കണ ; വട്ടായോ എന്ന് സോഷ്യല്‍ മീഡിയ

വായില്‍ വരുന്നത് വിളിച്ചു പറഞ്ഞു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബോളിവുഡ് നടി കങ്കണ രനോട്ട്. കേന്ദ്ര സര്‍ക്കാരിന്റെ അടുപ്പക്കാരി എന്ന സ്ഥാനം മുതലെടുത്തു ആരെയും എന്തും പറയാം എന്ന നിലയിലേയ്ക്ക് കങ്കണ വളര്‍ന്നു കഴിഞ്ഞു. രാഷ്ട്രീയപരമായി പിന്തുണയ്ക്കാന്‍ ധാരാളം പേര് ഉണ്ട് എന്നത് കങ്കണയുടെ അഹങ്കാരത്തിനു മരുന്നായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഇതാ ലോക സിനിമയിലെ നടിമാരെ എല്ലാം വെല്ലുവിളിച്ചിരിക്കുകയാണ് കങ്കണ. തന്നേക്കാള്‍ ബുദ്ധിയും അഭിനയ ശേഷിയും ഉള്ള നടിമാര്‍ ഈ ഭൂലോകത്ത് ഉണ്ടെങ്കില്‍ താന്‍ അഹങ്കാരം അവസാനിപ്പിക്കാം എന്നാണ് കങ്കണ പറഞ്ഞിരിക്കുന്നത്.

തന്റെ പുതിയ ചിത്രങ്ങളായ തലൈവി, ധാക്കട് എന്നീ സിനിമകളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് ട്വീറ്റ്. തന്നേക്കാള്‍ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാര്‍ ഈ ഭൂലോകത്ത് ഉണ്ടെങ്കില്‍ അവരുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും കങ്കണ വ്യക്തമാക്കി. അവരുടെ കഴിവ് തെളിയിക്കാന്‍ സാധിച്ചാല്‍ തന്റെ അഹങ്കാരം ഉപേക്ഷിക്കാമെന്നും കങ്കണ ട്വീറ്റ് ചെയ്തു.അമേരിക്കന്‍ താരം മെറില്‍ സ്ട്രീപ്പ്, ഇസ്രയേലി താരം ഗാല്‍ ഗാഡോഡ് എന്നിവരുമായി തന്റെ പ്രകടനത്തെ കങ്കണ താരതമ്യം ചെയ്യുന്നു.

ഈ ഭൂലോകത്തിലെ ഏതെങ്കിലും ഒരു നടിക്ക് എന്നേക്കാള്‍ ബുദ്ധിയും കഴിവും ഉണ്ടെങ്കില്‍ അവരുമായി ഒരു തുറന്ന സംവാദത്തിന് ഞാന്‍ തയ്യാറാണ്. അങ്ങനെ സംഭവിച്ചാല്‍ എന്റെ അഹങ്കാരം ഞാന്‍ ഉപേക്ഷിക്കാം. പക്ഷേ, അതുവരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാന്‍ തുടരും’ – കങ്കണ ട്വിറ്ററില്‍ കുറിച്ചു.അഭിനയ മേഖലയില്‍ ഞാന്‍ കാണിക്കുന്ന വിധത്തിലുള്ള പ്രകടനം നടത്തുന്ന നടിമാര്‍ ഇന്ന് ലോകത്തില്‍ ഇല്ല. പല തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ മെറില്‍ സ്ട്രീപ്പിനോളം കഴിവ് എനിക്കുണ്ട്. ഗാല്‍ ഗഡോട്ടിനെ പോലെ ആക്ഷനും ഗ്ലാമറും ഒരുമിച്ച് ചെയ്യാനും എനിക്ക് കഴിയും’ – കങ്കണ ട്വീറ്റ് ചെയ്യുന്നു.

എന്നാല്‍ വ്യാപകമായ പരിഹാസമാണ് നടിക്ക് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. കങ്കണയ്ക്ക് എതിരെയുള്ള പോസ്റ്റുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗവും.