iffk ക്ക് സിനിമാക്കാരെ വെച്ച് ബ്രാന്‍ഡിങ് ; എതിര്‍പ്പുമായി സംവിധായകന്‍ ഡോക്ട്ടര്‍ ബിജു

കേരളത്തില്‍ ഈ വര്‍ഷം നാല് ഇടങ്ങളിലായിട്ടാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ iffk അരങ്ങേറുന്നത്. കൊറോണയുടെ പേരിലാണ് സര്‍ക്കാര്‍ iffk വിഭജിച്ചു നാല് ഭാഗം ആക്കിയത്. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ആണ് മേള ഇത്തവണ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മേളയുടെ ഉത്ഘാടനം നടന്നിരുന്നു. ധാരാളം എതിര്‍പ്പുകള്‍ക്ക് ഇടയിലാണ് ഇത്തവണ മേള നടക്കുന്നത്. കഴിഞ്ഞ 24 വര്‍ഷമായി തിരുവനന്തപുരത്തു വിജയകരമായി നടന്നു വന്നിരുന്ന മേളയെ പറിച്ചു നടാന്‍ കാലങ്ങളായി ശ്രമം നടന്നു വരികയായിരുന്നു. ഇതിനിടയില്‍ കൊറോണയെ മറയാക്കി മേളയെ കടത്തിയത് ആണ് എതിര്‍പ്പുകള്‍ക്ക് കാരണമായത്.

ഇപ്പോഴിതാ കൊച്ചിയില്‍ നടക്കുന്ന മേളയ്ക്ക് ജനസമ്മിതി വരുത്തുവാന്‍ നല്‍കിയ പരസ്യങ്ങള്‍ എതിര്‍പ്പുകള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ്. വര്ഷങ്ങളായി മേളയുടെ ഭാഗമായി നിന്നവരാണ് തരം താണ പരസ്യ പരിപാടികള്‍ മേളയുടെ ഇമേജ് നശിപ്പിക്കും എന്നും പറഞ്ഞു രംഗത് വന്നിരിക്കുന്നത്. അതില്‍ ശ്രദ്ധേയമായത് സംവിധായകന്‍ ഡോക്ട്ടര്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്. ‘അന്താരാഷ്ട്ര ചലച്ചിത്ര മേള ഡെലിഗേറ്റുകളേ.. കടന്നു വരൂ..കടന്നു വരൂ.. ആകര്‍ഷകമായ ഓഫറുകള്‍..മനോഹരമായ പരസ്യങ്ങള്‍….ഇരുപത്തി അഞ്ചാമത്തെ വര്‍ഷത്തെ മേളയാണ്..പടവലങ്ങയോട് സാമ്യം..’ എന്നാണ് ബിജു പോസ്റ്റ് ഇട്ടത്. 15000 ത്തോളം ഡെലിഗേറ്റുകള്‍ കഴിഞ്ഞ 24 വര്‍ഷമായി മേളയ്ക്ക് എത്തിയത് ചലച്ചിത്ര സാക്ഷരത ഉള്ളത് കൊണ്ടാണ് . പറഞ്ഞിട്ട് കാര്യമില്ല..ഇതൊന്നും അറിയാതെ മുഖ്യധാരാ സിനിമയുടെ പരസ്യങ്ങളും ചാനല്‍ മെഗാഷോ മാര്‍ക്കറ്റിങ്ങും മാത്രം അറിയുന്ന ആളുകള്‍ അക്കാദമി ഭരിക്കുമ്പോള്‍ ഇതിലുമപ്പുറം സംഭവിക്കും….എന്നും ബിജു പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :