സമരം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികള്‍ ; 27 ന് തീരദേശ ഹര്‍ത്താല്‍
ഈ മാസം 27 ന് തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി അറിയിച്ചു.
വിദേശ ട്രോളറുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ ദിനത്തല്‍ ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കില്ല. തിങ്കളാഴ്ച കൊച്ചി കെഎസ്ഐഎന്‍സി ആസ്ഥാനം ഉപരോധിക്കും. വൈകിട്ട് മന്ത്രി മേഴ്സിക്കുട്ടിയമ്മയുെട കൊല്ലത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും മത്സ്യമേഖല സംരക്ഷണ സമിതി വ്യക്തമാക്കി.
മത്സ്യ മേഖലയെ സ്വകാര്യമേഖലക്ക് തീറെഴുതാണ് ശ്രമമെന്നും കരാര്‍ പിന്‍വലിക്കും വരെ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്നും മത്സ്യമേഖല സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. 27 ന് ഹാര്‍ബറുകള്‍ സ്തംഭിക്കുമെന്നും തിങ്കളാഴ്ച ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഓഫീസ് ഉപരോധിക്കുമെന്നും സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.