ഡോളര്‍ കേസ് ; സ്വര്‍ണ്ണക്കടത്ത് കേസ് ; സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും
ഡോളര്‍ കടത്ത്,സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ടു കേരള നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും.മാര്‍ച്ച് 12ന് കസ്റ്റംസിന്റെ കൊച്ചി ഓഫീസിലെത്താന്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കി. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന രഹസ്യമൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോണ്‍സുലേറ്റിന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും പ്രേരണയിലാണ് ഡോളര്‍ കടത്തിയതെന്നതടക്കം മൊഴിയാണ് നല്‍കിയിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാര്‍ക്കുമെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന നല്‍കിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മുന്‍ യു.എ.ഇ കോണ്‍സല്‍ ജനറലുമായും അനധികൃത സാമ്പത്തിക ഇടപാടുകളുമായും മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. മൂന്ന് മന്ത്രിമാരുടെ അനധികൃതവും നിയമവിരുദ്ധവുമായ ഇടപാടുകളെക്കുറിച്ചും വെളിപ്പെടുത്തിയിട്ടുണ്ട്.








